കേരള ഹൈക്കോടതിയിലേക്ക് നാല് ജഡ്ജിമാര്‍ കൂടി

കൊച്ചി> കേരള ഹൈക്കോടതിയിലേക്ക് നാല് ജഡ്ജിമാരെ കൂടി നിയമിക്കാന്‍ സുപ്രീംകോടതി കൊളീജിയം അംഗീകാരം നല്‍കി. ഹൈക്കോടതി അഭിഭാഷകരായ മുരളി പുരുഷോത്തമന്‍,എ എ സിയാദ് റഹ്മാന്‍ എന്നിവരും നിലവില്‍ ജില്ലാജഡ്ജിമാരായ കെ ബാബു, ഡോ. കൌസര്‍ ഇടപ്പഗത്ത് എന്നിവരുടെ പേരുകളാണ് ആഗസ്ത് പതിനാലിന് ചേര്‍ന്ന സുപ്രീംകോടതി കൊളീജിയം അംഗീകാരം നല്‍കിയത്.

കൊളീജിയം ശിപാര്‍ശ നല്‍കിയ സാഹചര്യത്തില്‍ ഇനി രാഷ്ട്രപതി ഇവരെ നിയമിച്ച് ഉത്തരവിറക്കും.

Comments

COMMENTS

error: Content is protected !!