കൈക്കൂലി വിവാദം;ബി ജെ പി പേരാമ്പ്ര മണ്ഡലം ബൂത്ത് ഇൻചാർജ്മാരുടെ യോഗത്തിൽ കൂട്ടത്തല്ല്.
പേരാമ്പ്ര: ബി ജെ പി പേരാമ്പ്ര മണ്ഡലം ബൂത്ത് ഇൻചാർജ്ജുമാരുടെ യോഗത്തിൽ കൂട്ട ത്തല്ല്. നിരവധി പേർക്ക് പരിക്ക് പറ്റി. ഇന്ന് (ജനു:10)വൈകീട്ട് നാല് മണിക്ക് പേരാമ്പ ആര്യാ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗമാണ് കയ്യാങ്കളിയിൽ കലാശിച്ചത്. സംഘ പരിവാർ ശക്തികേന്ദ്രമായ നോർത്ത് കല്ലോട് മേഖലയിൽ ഒരു പെട്രോൾ പമ്പ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു ജില്ലാ ഭാരവാഹി 10 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട തർക്കമാണ് കയ്യാങ്കളിയിൽ കലാശിച്ചത്.
https://youtube.com/shorts/-PhtKFaa50k?feature=share
സംഘപരിവാർ കേന്ദ്രത്തിൽ ഒരു മുസ്ലീമിന് പെട്രോൾ പമ്പ് അനുവദിക്കുകയും അതിന് 10 ലക്ഷം രൂപ കൈക്കൂലി വാങ്ങുകയും ചെയ്തതാണ് ഒരു വിഭാഗം പ്രവർത്തകരെ പ്രകോപിപ്പിച്ചത് എന്ന് പറയുന്നു. ഈ ഭാരവാഹി യോഗത്തിനെത്തിയതാണ് പ്രകോപനത്തിന് കാരണം എന്നും പറയപ്പെടുന്നു. ജില്ലാ പ്രസിഡണ്ട് വി കെ സജീവൻ പങ്കെടുക്കുമെന്ന് അറിയിപ്പുണ്ടായിരുന്നെങ്കിലും സംഘർഷ സാദ്ധ്യത മുന്നിൽ കണ്ട് അദ്ദേഹം മനപൂർവ്വം യോഗത്തിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു എന്നും ഒരു വിഭാഗം ആക്ഷേപം ഉന്നയിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എം മോഹനൻ, ജില്ലാ സെക്രട്ടറിയും മണ്ഡലം പ്രഭാരിയുമായ ഷൈനി ജോഷി എന്നിവരാണ് യോഗം നടത്താനെത്തിയിരുന്നത്.
https://youtu.be/LAThmBjxKjw