ക​ലോ​ത്സ​വ​വേ​ദി​യി​ലേ​ക്ക് വ​ഴി​കാ​ട്ടാ​ൻ പൊ​ലീ​സി​ന്റെ ക്യൂ ​ആ​ർ കോ​ഡ് സം​വി​ധാ​നം നി​ല​വി​ൽ​വ​ന്നു

സംസ്ഥാന ക​ലോ​ത്സ​വ​വേ​ദി​യി​ലേ​ക്ക് വ​ഴി​കാ​ട്ടാ​ൻ പൊ​ലീ​സി​ന്റെ ക്യൂ ​ആ​ർ കോ​ഡ് സം​വി​ധാ​നം നി​ല​വി​ൽ​വ​ന്നു. മ​ത്സ​രാ​ർ​ഥി​ക​ൾ​ക്കും നാ​ട്ടു​കാ​ർ​ക്കും വ​ഴി​തെ​റ്റാ​തെ എ​ളു​പ്പ​ത്തി​ൽ വേ​ദി​യി​ലെ​ത്താ​ൻ ക്യൂ ​ആ​ർ കോ​ഡ് സം​വി​ധാ​നം സ​ഹാ​യി​ക്കും. കോ​ഴി​ക്കോ​ട് സി​റ്റി സൈ​ബ​ർ സെ​ല്ലും സി​റ്റി ട്രാ​ഫി​ക് പൊ​ലീ​സും നി​ർ​മി​ച്ച​താ​ണി​ത്. ആ​ദ്യ​മാ​യാ​ണ് സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന് വ​ഴി​കാ​ണി​ക്കാ​ൻ പൊ​ലീ​സി​ന്റെ ക്യൂ.​ആ​ർ കോ​ഡ് സം​വി​ധാ​നം നി​ല​വി​ൽ​വ​രു​ന്ന​ത്.

സ്മാ​ർ​ട്ട് ഫോ​ണി​ൽ ക്യൂ ​ആ​ർ കോ​ഡ് സ്കാ​ൻ ചെ​യ്യു​മ്പോ​ൾ വ​രു​ന്ന ലി​ങ്കി​ൽ ക്ലി​ക്ക് ചെ​യ്യു​മ്പോ​ൾ ന​മ്പ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ സ്കൂ​ളി​ന്റെ പേ​രോ​ടു​കൂ​ടി വേ​ദി​ക​ൾ, ഫു​ഡ് കോ​ർ​ട്ട്, ഫു​ഡ് കോ​ർ​ട്ട് പാ​ർ​ക്കി​ങ്, ര​ജി​സ്ട്രേ​ഷ​ൻ കൗ​ണ്ട​ർ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന ലി​സ്റ്റ് ഫോ​ണി​ൽ ദൃ​ശ്യ​മാ​കും. പോ​വേ​ണ്ട വേ​ദി, ഏ​ത് ന​മ്പ​ർ / സ്കൂ​ൾ ഏ​താ​ണോ ആ ​പേ​രി​നു​നേ​രെ ട​ച്ച്/ ക്ലി​ക്ക് ചെ​യ്യു​മ്പോ​ൾ മ​റ്റൊ​രു മാ​പ് വി​ൻ​ഡോ ഫോ​ണി​ൽ ഓ​പ്പ​ണാ​വും. അ​തി​ൽ വേ​ദി എ​വി​ടെ​യാ​ണ് എ​ന്ന് കാ​ണി​ച്ചു​ത​രും. ലൈ​വ് മാ​പ് ആ​യ​തു​കൊ​ണ്ട് നി​ൽ​ക്കു​ന്ന സ്ഥ​ല​ത്തു​നി​ന്ന് എ​ത്ര ദൂ​രെ​യാ​ണ് വേ​ദി​യു​ള്ള​ത് എ​ന്നും ഏ​ത് വ​ഴി​ക്ക് ട്രാ​ഫി​ക് ത​ട​സ്സ​മി​ല്ലാ​തെ വ​ള​രെ എ​ളു​പ്പ​ത്തി​ൽ വേ​ദി​യി​ലേ​ക്ക് എ​ത്താ​നാ​കു​മെ​ന്നും കാ​ണി​ച്ചു​ത​രും.

കോ​ഴി​ക്കോ​ട് സി​റ്റി പൊ​ലീ​സി​ന്റെ സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്ഫോ​മു​ക​ളാ​യ Kozhikode city police, Kozhikode city traffic police എ​ന്നീ ഇ​ൻ​സ്റ്റ​ഗ്രാം, ഫേ​സ്ബു​ക്ക് പേ​ജു​ക​ളി​ലും ബ​സ് സ്റ്റാ​ൻ​ഡ്, പൊ​ലീ​സ് വാ​ഹ​ന​ങ്ങ​ൾ, ഓ​ട്ടോ, ടാ​ക്സി​ക​ൾ എ​ന്നി​വ​യി​ലും മ​ത്സ​ര​വേ​ദി​ക​ൾ​ക്ക് സ​മീ​പ​വും ഈ ​ക്യൂ ആ​ർ കോ​ഡ് പ്ര​ദ​ർ​ശി​പ്പി​ക്കും. 

Comments

COMMENTS

error: Content is protected !!