ഇനി ട്രെയിനുകളില്‍ വെള്ളം തീരില്ല; നിര്‍ണ്ണായക നീക്കവുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂ ഡല്‍ഹി: ട്രെയിന്‍ യാത്രക്കാര്‍ നിരന്തരം നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ കേന്ദ്രസര്‍ക്കാര്‍. ട്രെയിനുകളില്‍ വെള്ളം തീര്‍ന്നു പോകുന്ന സാഹചര്യത്തില്‍ യാത്രക്കാര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനായി ഹൈ പ്രഷര്‍ പമ്പുകള്‍ സ്ഥാപിക്കുമെന്ന് കേന്ദ്ര റെയില്‍ വേ മന്ത്രി പീയുഷ് ഗോയല്‍. ട്രെയിനിലെ ടാങ്കുകള്‍ വേഗത്തില്‍ നിറക്കാനായാണ് ഹൈ പ്രഷര്‍ പമ്പുകള്‍ സ്ഥാപിക്കുന്നത്.

 

യാത്രക്കിടെ ട്രെയിനുകള്‍ സ്റ്റേഷനുകളില്‍ നിര്‍ത്തുമ്പോള്‍ അതിവേഗം
ടാങ്കുകള്‍ നിറക്കാന്‍ ഇത്തരം പമ്പുകള്‍ കൊണ്ട് സാധിക്കും. ഇത് വെളളം തീര്‍ന്നു പോകുന്ന സാഹചര്യം ഒഴിവാക്കും. യാത്രക്കാര്‍ ഇനി വെള്ളത്തിന്റെ പേരില്‍ ബുദ്ധിമുട്ടുണ്ടാകുന്ന സാഹചര്യം ഉണ്ടാകില്ലെന്ന് പീയുഷ് ഗോയല്‍ പറഞ്ഞു.

 

കുടിവെള്ളത്തിനായി റെയില്‍ വേ സ്റ്റേഷനുകളില്‍ ആര്‍.ഒ(റിവേഴ്‌സ് ഓസ്‌മോസിസ്) പ്ലാന്റുകള്‍ സ്ഥാപിച്ചു വരികയാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യസഭയില്‍ ബിനോയ് വിശ്വത്തിന്റെ ചോദ്യത്തിനുള്ള മറുപടിയിലാണ് പീയുഷ് ഗോയല്‍ ഇക്കാര്യം വ്യക്തമാക്കിയത്.
Comments

COMMENTS

error: Content is protected !!