KOYILANDILOCAL NEWS
കൊപ്രച്ചേവ് കത്തി നശിച്ചു
ചെറുവണ്ണുര്‍ പഞ്ചായത്തിലെ 3ാം വാര്‍ഡില്‍ മഠത്തില്‍ മുക്കിന് സമീപം പെരുവാണിയന്‍ കുന്നുമ്മല്‍ രാജീവന്‍റെ കൊപ്രച്ചേവ് കഴിഞ്ഞ രാത്രിയില്‍ രണ്ട് മണിയോടടുത്ത് അഗ്നിക്കിരയായി. ഏകദേശം നാലായിരത്തോളം തേങ്ങയും ചേവിനടുത്ത് കൂട്ടിയിട്ട ചിരട്ടയും കത്തി നശിച്ചു. വിവരമറിഞ്ഞ് പേരാമ്പ്ര അഗ്നിരക്ഷാ വിഭാഗത്തിൽ നിന്ന് അസി. സ്റ്റേഷന്‍ ഓഫീസർ പി സി പ്രേമന്‍റെ നേതൃത്വത്തിൽ രണ്ട് യൂണിറ്റ് സംഭവസ്ഥലത്തെത്തി തീ അണച്ചു. ഏകദേശം ഒരുലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. ഫയര്‍ ആൻ്റ് റെസ്ക്യൂ ഓഫീസ്സര്‍ മാരായ ഐ ഉണ്ണികൃഷ്ണന്‍, കെ ശ്രീകാന്ത്,കെ പി വിപിന്‍, പിയം വിജേഷ്, ആര്‍ ജിനേഷ്, എസ് ആര്‍ സാരംഗ് ഇ യം പ്രശാന്ത്, സികെ സ്മിതേഷ് ഹോം ഗാര്‍ഡ് എന്‍ യം രാജീവന്‍ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
Comments