KOYILANDI
കൊയിലാണ്ടിക്കാർക്ക് മറക്കാനാവാത്ത വ്യക്തിത്വമായിരുന്നു വായനാരി രാമകൃഷ്ണനെന്ന് കോൺഗ്രസ്സ് നേതാവ് സി.വി.ബാലകൃഷ്ണൻ
കൊയിലാണ്ടിക്കാർക്ക് മറക്കാനാവാത്ത വ്യക്തിത്വമായിരുന്നു വായനാരി രാമകൃഷ്ണനെന്ന് കോൺഗ്രസ്സ് നേതാവ് സി.വി.ബാലകൃഷ്ണൻ പറഞ്ഞു.വായനാരിയുടെ ഒന്നാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് ബ്ലോക്ക് കോൺഗ്രപ്പ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പഞ്ചായത്ത് പ്രസിഡണ്ട് , സഹകാരി , കോൺഗ്രസ്സ് നേതാവ് എന്നീ നിലകളിലൊക്കെ കൊയിലാണ്ടിയുടെ വികസനത്തിനും , ജനകീയ പ്രശ്നങ്ങൾ ക്ക് പരിഹാരം കാണുന്നതിനും സമർപ്പിത മനസ്സോടെ പ്രവർത്തിച്ച നിസ്വാർത്ഥ സേവകനായിരുന്നു രാമകൃഷ്ണനെന്നും അദ്ദേഹം പറഞ്ഞു.
വി.വി.സുധാകരൻ അദ്ധ്യക്ഷം വഹിച്ചു. പി.രത്നവല്ലി, രാജേഷ് കീഴരിയൂർ, വി.ടി. സുരേന്ദ്രൻ, റഷീദ് പുളിയഞ്ചേരി, കെ.പി.വിനോദ് കുമാർ, പി.ടി. ഉമേന്ദ്രൻ, സി. ഗോപിനാഥൻ, മനോജ് പയറ്റുവളപ്പിൽ, പി.അബ്ദുൾ ഷുക്കൂർ ,കെ.പി.നിഷാദ്, നടേരി ഭാസ്കരൻ, എന്നിവർ സംസാരിച്ചു.
Comments