കൊയിലാണ്ടി ചാരിറ്റബിൾ ട്രസ്റ്റ് ജീവകാരുണ്യ യാത്ര സംഘടിപ്പിച്ചു


ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിൽ മേലൂര്‍ ദേശത്ത് കട്ടയാട്ട് ബബീഷ് അമിത ദമ്പതികളുടെ മകൾ 12 വയസ്സുള്ള മീരാകൃഷ്ണ എന്ന കുട്ടിക്ക് ലുക്കിമിയ എന്ന മാരകരോഗത്താൽ മജ്ജ മാറ്റി വെക്കൽ ശസ്ത്രക്രിയയ്ക്ക് 50 ലക്ഷത്തിന് മുകളിൽ രൂപ ചിലവാകും. ഇതിനായി നാട്ടുകാരും പല സംഘടനകളും വ്യക്തികളും ചികിത്സാ ചെലവിനുള്ള പണം സ്വരൂപിച്ചു കൊണ്ടിരിക്കുകയാണ്.

 മീരാകൃഷ്ണയുടെ ചികിത്സ സഹായനിധി ശേഖരിക്കുന്ന ജീവകാരുണ്യ യാത്രയ്ക്ക് നീരാകൃഷ്ണ ചികിത്സ സഹായ കമ്മിറ്റിയുമായി സഹകരിച്ച് ഒക്ടോബർ 2 ഗാന്ധിജയന്തി ദിവസം കൊയിലാണ്ടി ചാരിറ്റബിൾ ട്രസ്റ്റ് വളണ്ടിയർമാർ തുടക്കം കുറിച്ചു.

ഭീമമായ ഇത്രയും തുക കണ്ടെത്താൻ സാധാരണക്കാരായ ഈ നിർധന കുടുംബത്തിന് വളരെ പ്രയാസമുണ്ട്. ഈ കുഞ്ഞുമോളെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ നല്ലവരായ ഉദാരമതികളായ എല്ലാ സുമനസ്സുകളുടെയും എല്ലാവിധ സാമ്പത്തിക സഹായങ്ങളും പ്രാർത്ഥനയും നൽകിക്കൊണ്ട് ഈ കുഞ്ഞുമോളെ നമുക്ക് ചേർത്തു പിടിക്കാം.


ജനങ്ങൾക്ക് മുന്നിലേക്ക് ഇറങ്ങിവരുന്ന കൊയിലാണ്ടി ചാരിറ്റബിൾ ട്രസ്റ്റ് വളണ്ടിയർമാർക്ക് നന്മയുടെ ഉറവ വറ്റാത്ത ഹൃദയങ്ങളിൽ നിന്നും മീരാകൃഷ്ണയുടെ ജീവിതത്തിന് തണലേകാൻ ജീവിതത്തിന്റെ പച്ചപ്പിലേക്ക് കൈപിടിച്ചു കൊണ്ടുവരാൻ എല്ലാവരുടെയും പിന്തുണയും സഹകരണവും ആവശ്യമാണെന്ന് ചാരിറ്റബിൾ ട്രസ്റ്റ് കൊയിലാണ്ടിയുടെ ചെയർമാൻ പറഞ്ഞു.

Comments

COMMENTS

error: Content is protected !!