KOYILANDILOCAL NEWS
കൊയിലാണ്ടിയിലെ തെരുവ് കച്ചവടം നിയന്ത്രിക്കണം
കൊയിലാണ്ടി :കൊയിലാണ്ടി മര്‍ച്ചന്റ്സ് അസോസിയേഷന്‍ വാര്‍ഷിക ജനറല്‍ ബോഡിയോഗം കൊയിലാണ്ടി എസ്.ഐ പി.കെ.റഹൂഫ് ഉല്‍ഘാടനം ചെയ്തു. എസ്.എസ്.എല്‍.സി, പ്ലസ് ടു അവാര്‍ഡ്ദാനവും സംഘടിപ്പിച്ചു. കൊയിലാണ്ടി നഗരതെരുവ് കച്ചവടം നിയന്ത്രിക്കാന്‍ കൊയിലാണ്ടി നഗരസഭ നടപടി സ്വീകരിക്കണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപെട്ടു. പ്രസിഡന്റ് പി.കെ.ഷുഹൈബ് അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി അമേത് കുഞ്ഞഹമ്മദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ ദിനേശന്‍, കെ.പി രാജേഷ്, എം.കെ രാജീവന്‍, യു അസീസ്, സി.അബ്ദുള്ള ഹാജി, പി.കെ. ഉമ്മര്‍ മൗലവി, പി പവിത്രന്‍, ബി.എച്ച്. ഹാഷിം, കെ..കെ നിയാസ്, പി. ഉസ്മാന്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി കെ.കെ നിയാസ് (പ്രസിഡണ്ട്) കെ.പി.രാജേഷ് (ജന: സിക്ര: ) കെ.ദിനേശന്‍ (ട്രഷറര്‍) തുടങ്ങിയവരെ തെരഞ്ഞെടുത്തു.
Comments