കൊയിലാണ്ടി നഗരസഭ എഞ്ചിനീയറിംഗ് ഇന്‍റേണ്‍സ് അപേക്ഷ ക്ഷണിക്കുന്നു

കൊയിലാണ്ടി നഗരസഭയിലെ വാര്‍ഷിക പദ്ധതിയുടെ ഭാഗമായി അഭ്യസ്ഥ വിദ്യരായ പട്ടികജാതി വിഭാഗത്തില്‍ പെട്ടവര്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുന്നു. അംഗീകൃത സ്ഥാപനത്തില്‍ നിന്നും സിവില്‍ എഞ്ചിനീയറിംഗില്‍ ബിടെക്/പോളി ഡിപ്ലോമ/തത്തുല്യ യോഗ്യതയുള്ള കൊയിലാണ്ടി നഗരസഭാ പരിധിയിലെ സ്ഥിരം താമസക്കാരായ പട്ടികജാതി വിഭാഗത്തില്‍ പെട്ടവര്‍ക്ക് അപേക്ഷിക്കാം.

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 8000 – 10000 പ്രതിമാസ സ്റ്റൈപെന്‍റ് ലഭിക്കും. അപേക്ഷകള്‍, ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം 27.06.2023 ന് 4 മണിക്ക് മുമ്പായി കൊയിലാണ്ടി നഗരസഭാ ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്.

Comments

COMMENTS

error: Content is protected !!