കൊയിലാണ്ടിയില്‍ എക്‌സൈസ് സംഘം നടത്തിയ വാഹന പരിശോധനയില്‍ സ്‌കൂട്ടറില്‍ കടത്തിയ കഞ്ചാവ് പിടികൂടി

കൊയിലാണ്ടി മുത്താമ്പി റോഡില്‍ എക്‌സൈസ് സംഘം പരിശോധനയ്ക്കിടയില്‍ സ്‌കൂട്ടറില്‍ കടത്തിയ കൊണ്ടുവരികയായിരുന്ന കഞ്ചാവ് പിടികൂടി പ്രതി ഓടി രക്ഷപ്പെട്ടു. ഇന്ന് രാവിലെ 8 മണിയോടെ പുതിയ ബൈപാസിന്റെ അപ്രോച് റോഡില്‍ നിന്നും നെല്ലിക്കോട്ടുകുന്നുമ്മലേക്ക് പോകുന്ന റോഡില്‍ വച്ച് സ്‌കൂട്ടര്‍ പരിശോധനക്കിടയിലാണ് (1.350 ) ഒരു കിലോ മുന്നൂറ്റമ്പത് ഗ്രാം കഞ്ചാവും, കടത്തി കൊണ്ടുവന്ന സ്‌കൂട്ടറും, മൊബൈല്‍ഫോണും കസ്റ്റഡിയിലെടുത്തു.

ഓടി രക്ഷപ്പെട്ടയാളെപറ്റി സൂചന ലഭിച്ചതായി അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ. പി. ദിപീഷ് പറഞ്ഞു. പട്രോളിംഗ് സംഘത്തില്‍ പി. ഒ. അജയകുമാര്‍, സി പി ഒ മാരായ രാകേഷ് ബാബു, രതീഷ്, ഷൈജു, വിപിന്‍, ഡബ്ലിയു സി ഇ ഒ ഷൈനി എന്നിവരുണ്ടായിരുന്നു.

Comments
error: Content is protected !!