KOYILANDILOCAL NEWS
കൊയിലാണ്ടിയിൽ നിപവൈറസ് വ്യാജസൃഷ്ടിയാണെന്ന ആരോപണവുമായി ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട യുവാവിനെതിരേ കേസെടുത്തു
കൊയിലാണ്ടിയിൽ നിപ വൈറസ് വ്യാജ സൃഷ്ടിയാണെന്ന ആരോപണവുമായി ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട യുവാവിനെതിരേ കേസെടുത്തു. പെരുവട്ടൂര്‍ ചെട്ട്യാംകണ്ടി അനില്‍ കുമാറിനെതിരെയാണ് കൊയിലാണ്ടി പോലീസ് കേസെടുത്തത്. ഐ.ടി ആക്ട് പ്രകാരമാണ് കേസ്. നിപ വന്‍കിട ഫാര്‍മസി കമ്പനികളുടെ വ്യാജ സൃഷ്ടിയാണെന്നായിരുന്നു ഇയാളുടെ പോസ്റ്റ്. സംഭവം വിവാദമായതോടെ അനില്‍ കുമാര്‍ പോസ്റ്റ് പിന്‍വലിച്ചെങ്കിലും കേസെടുക്കുകയായിരുന്നു.
വെള്ളിയാഴ്ച ഒരാള്‍ക്കുകൂടി നിപ സ്ഥിരീകരിച്ചിരുന്നു. നിപ ബാധിച്ച് ഓഗസ്റ്റ് 30-ന് മരിച്ച വ്യക്തിയുമായി നേരിട്ട് ബന്ധമുള്ള ചെറുവണ്ണൂര്‍ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളുടെ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് വൈകാതെ പുറത്തുവിടും.
Comments