കൊയിലാണ്ടിയിൽ രണ്ട് കിലോ കഞ്ചാവ് പിടികൂടി


കൊയിലാണ്ടി: ലോഡ്ജ് മുറിയില്‍ സൂക്ഷിച്ച രണ്ട് കിലോ കഞ്ചാവ് പിടികൂടി ഒരാള്‍ അറസ്റ്റില്‍. കോഴിക്കോട് എക്‌സൈസ് എന്‍ഫോയ്സ്സ്‌മെന്റ് ആന്റി നാര്‍ക്കോട്ടിക് സ്‌കോഡ് നടത്തിയ റെയ്ഡിലാണ് കഞ്ചാവ് പിടികൂടിയത്. താമരശ്ശേരി പൂനൂര്‍ ഉണ്ണിക്കുളം ഉമ്മിണി കുന്നുമ്മല്‍ മുഹമ്മദ് മിലാദ് (20) നെയാണ് അറസ്റ്റ് ചെയ്തത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഒരു മാസത്തോളം നിരീക്ഷണം നടത്തിവരുകയായിരുന്നു. ഇയാള്‍ താമസിച്ചിരുന്ന കൊയിലാണ്ടി അസ്ഹര്‍ ലോഡ്ജില്‍ രഹസ്യമായി വെച്ചതായിരുന്നു കഞ്ചാവ്. ഇന്നലെ വൈകീട്ട് തന്ത്രപരമായ നീക്കത്തിലൂടെയാണ് ഇയാളെ പിടികൂടിയത്. ആന്റി നാര്‍ക്കോട്ടിക്ക് പി. സജിത്ത് കുമാര്‍, എക്‌സൈസ് ഇന്‍സ്പക്ടര്‍ ജിജോ ജയിംസ്, പ്രിവിന്റെീവ് ഓഫീസര്‍ കെ.കെ.റഷീദ്. സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ദിനോപ്, റനീഷ്, ഇന്റലജന്‍സ് ബ്യൂറോ അംഗങ്ങളായ യു.പി.മനോജ്, പ്രജിത്ത്, റനീഷ്, ആന്ധ്രാപ്രദേശിലെ വിജയവാഡയില്‍ നിന്നുമാണ് ഇയാള്‍ കഞ്ചാവ് എത്തിക്കുന്നതെന്നാണ് വിവരം ലഭിച്ചത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Comments

COMMENTS

error: Content is protected !!