കൊയിലാണ്ടിയിൽ വാമനാശ്രമസ്വാമിയുടെ ഏകാത്മതാപദയാത്രക്ക് സ്വീകരണം നൽകി
വൈശ്യ കുലഗുരു ഹർദി പുര ശാന്താശ്രമം മഠാധിപതി ശ്രീ വാമനാശ്രമ സ്വാമി ഒക്ടോബർ അഞ്ചിന് കാലടിയിൽ നിന്നും കാശിയിലേക്ക് ആരംഭിച്ച ശാങ്കരാ ഏകത്മതാ പദയാത്ര കൊയിലാണ്ടിയിലെത്തി. കൊയിലാണ്ടി സമന്വയയിൽ നൽകിയ സ്വീകരണത്തിൽ കണ്ണൻ ഗുരുസ്വാമി പൂർണ്ണ കുംഭം നൽകി സ്വീകരിച്ചു. കാശിയിൽ ഉണ്ടായിരുന്ന വൈദേശിക ആക്രമണത്തിൽ തകർന്ന ഗുരുമഠം പുനർനിർമ്മിക്കണമെന്ന സന്ദേശവുമായാണ് യാത്ര.
രാമകൃഷ്ണണൻ കാപ്പാട്, വൈശാഖ് അരിക്കുളം, അഡ്വ.എൻ അജീഷ്, പ്രദീപ് പെരുവട്ടൂർ, നിമേഷ് മൂടാടി നേതൃത്വം നൽകി. ഒരു ദിവസം 25 കിലോമീറ്റർ സഞ്ചരിച്ച് ആശ്രമങ്ങളിലോ ക്ഷേത്രസങ്കേതങ്ങളിലോ വിശ്രമിച്ചാണ് യാത്ര. ഗുരു സേവാസമിതിയുടെ നേതൃത്വത്തിലാണ് കേരളത്തിലെ യാത്രാ സംഘാടനം.
എട്ട് മലയാളികൾ സ്വാമിയോടൊപ്പം പദയാത്രയിലുണ്ട്. 15 ന് വടകര, 16 ന് തലശ്ശേരി, 17 ന് കണ്ണൂർ, 18 ന് തളിപ്പറമ്പ്, 19 ന് കാഞ്ഞങ്ങാട്, 20ന് കാഞ്ഞങ്ങാട്, 22 ന് കാസർകോട് നിന്ന് മഞ്ചേശ്വരം വഴി കർണ്ണാടകയിലേക്ക് പ്രവേശിക്കും.