KOYILANDILOCAL NEWS
കൊയിലാണ്ടിയിൽ ഹർത്താൽ ഭാഗികം
കൊയിലാണ്ടി: പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത സംസ്ഥാന ഹർത്താൽ കൊയിലാണ്ടിയിൽ ജനജീവിതം സ്തംഭിച്ചു. ഹർത്താൽ ഭാഗികം കടകമ്പോളങ്ങൾ പൂർണ്ണമായും അടഞ്ഞ് കിടന്നു. ധനകാര്യ സ്ഥാപനങ്ങൾ പൊതുമേഖലാ സ്ഥാപനങ്ങൾ പ്രവർത്തനരഹിതമായി. സർക്കാർ ഓഫീസുകളിൽ ഹാജർ നില കുറവായിരുന്നു. നഗരത്തിൽ വിവിധ കേന്ദ്രങ്ങളിൽ പോലീസ് പിക്കറ്റിംഗ് ശക്തമാക്കിയിരുന്നു.
ഇന്നു പുലർച്ചെ ആനക്കുളങ്ങരയിൽ കല്ല് കയറ്റി തിരിച്ച് പോവുകയായിരുന്ന ലോറിക്ക് നേരെ കല്ലേറുണ്ടായതൊഴിച്ചാൽ മറ്റ് അനിഷ്ട സംഭവങ്ങൾ ഒന്നും ഉണ്ടായില്ല.
Comments