KOYILANDILOCAL NEWS
കൊയിലാണ്ടി അക്ഷയ കേന്ദ്രങ്ങളുടെ കൂട്ടായ്മ വിഷു കൈനീട്ടം നല്‍കി
കൊയിലാണ്ടി : ബാങ്ക് ജപ്തി നടപടിക്കായ് വീട്ടിലെത്തിയപ്പോൾ, അവിടുത്തെ ദയനീയമായ അവസ്ഥ മനസ്സിലാക്കി ,ബാങ്ക് ജീവനക്കാർ തന്നെ സഹായിച്ച് ജപ്തി നടപടികളിൽ നിന്നൊഴിവാക്കി കൊടുത്ത ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പതിനാറാം വാർഡിലെ അസുഖബാധിതരായ കുടുംബത്തിന് വിഷുകൈ നീട്ടവുമായി കൊയിലാണ്ടി അക്ഷയ കുട്ടായ്മ. ഒരു ഗ്യാസ് സ്റ്റൗ ,നിത്യോപയോഗത്തിനുള്ള കുറച്ച് പാത്രങ്ങൾ, പല വ്യജ്നഞങ്ങള്‍ എന്നിവ
വാർഡ് മെമ്പർ അതുല്ല്യ ബൈജു കുടുംബത്തിന് കൈമാറി. കൊയിലാണ്ടി കൂട്ടായ്മ പ്രസിഡണ്ട് ബിജു, സെക്രട്ടറി സൂരജ്, മറ്റ് ഭാരവാഹികളും അoഗങ്ങളുമായ സി ജയരാജ്, സുഗേഷ്, ബിബിൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Comments