LOCAL NEWS
കൊയിലാണ്ടി കൊല്ലം ജി.എം.എൽ.പി സ്കൂൾ പ്രധാന അധ്യാപികയായിരുന്ന റീജക്ക് പി.ടി.എ,എസ്.എസ്. ജി ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി
കൊയിലാണ്ടി : കൊല്ലം ജി.എം.എൽ.പി സ്കൂൾ പ്രധാന അധ്യാപികയായിരുന്ന റീജക്ക് പി.ടി.എ,എസ്.എസ്. ജി ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി . പ്രധാനധ്യാപിക സിന്ധു അധ്യക്ഷയായി. എസ്.എസ്.ജി ചെയർമാൻ അൻസാർ കൊല്ലം ഉപഹാരം നൽകി . സ്കൂളിൽ സംഘടിപ്പിച്ച ക്വിസ് മൽസരത്തിൽ വി ജയികളായവർക്ക് ഉപഹാരങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു. പിടിഎ പ്രസിഡണ്ട് ഷാഹിദ, ഷർഷാദ്, ബിന്ദു, ലീന,ബാലചന്ദ്രൻ നാമംഗലത്ത്, സുമയ്യ തുടങ്ങിയവർ സംസാരിച്ചു. പി.ടി.എ പ്രസിഡണ്ടായി സുമയ്യയെയും വൈസ് പ്രസിഡണ്ടായി മുബഷിറയെയും എം.പി.ടി.എ പ്രസിഡണ്ടായി ആതിരയെയും തെരഞ്ഞെടുത്തു. അൻസാർ കൊല്ലം എസ്.എസ്.ജി ചെയർമാനും ,നുസ്റത്ത് എസ്.എം.സി ചെയർമാനുമായും തെരഞ്ഞെടുക്കപ്പെട്ടു
Comments