KOYILANDILOCAL NEWS
കൊയിലാണ്ടി കോതമംഗലം ക്ഷേത്ര കുളത്തില്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി കോതമംഗലം ക്ഷേത്ര കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. നമ്പ്രത്ത് കര പൂളക്കല്‍ കുനി ശ്യാമില്‍ (18) ആണ് മരിച്ചത്. മുഹമ്മദ് ആയിഷ ദമ്പതികളുടെ മകനായ ശ്യാമില്‍ ഗവ. മാപ്പിള ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ഥിയാണ്.
ഞായറഴ്ച രാവിലെയായിരുന്നു സംഭവം. നീന്തുന്നതിനിടെ കുഴഞ്ഞു പോവുകയായിരുന്നു.
കൊയിലാണ്ടിയില്‍ നിന്ന് അഗ്‌നി രക്ഷാ സേന എത്തി താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരണമടയുകയായിരുന്നു. കൊയിലാണ്ടി പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. സഹോദരങ്ങള്‍: ഷെമി, ബിലാല്‍.
Comments