ശുചിത്വ സാഗരം സുന്ദര തീരം പദ്ധതിയുടെ ഭാഗമായി ചേമഞ്ചേരി ഗ്രാമ പഞ്ചായത്തിന്റെയും ഫിഷറീസ് വകുപ്പിന്റെയും നേതൃത്വത്തിൽ കടലോര നടത്തം സംഘടിപ്പിച്ചു

കടലും കടലോരവും പ്ലാസ്റ്റിക് മുക്തമാക്കാൻ എന്ന ലക്ഷ്യവുമായിനടപ്പിലാക്കി കൊണ്ടിരിക്കുന്ന സംസ്ഥാന സർക്കാരിന്റെ ശുചിത്വ സാഗരം സുന്ദര തീരം പദ്ധതിയുടെ ഭാഗമായി ചേമഞ്ചേരി ഗ്രാമ പഞ്ചായത്തിന്റെയും ഫിഷറീസ് വകുപ്പിന്റെയും നേതൃത്വത്തിൽ കണ്ണകടവ് മുതൽ തുവപ്പാറ ബീച്ച് വരെ കടലോര നടത്തം സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ ഫ്ലാഗ് ഓഫ് നിർവ്വഹിച്ചു.കാനത്തിൽ ജമീല എം എൽ എ ,ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ്,പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജ്നഫ് കാച്ചിയിൽ,സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മാരായ അതുല്യ ബൈജു, വി കെ അബ്‌ദുൽ ഹാരിസ്, ബ്ലോക്ക് പഞ്ചായത്തംഗം , എം പി മൊയ്‌ദീൻ കോയ, ഗ്രാമപഞ്ചായത്തംഗങ്ങളായ വി മുഹമ്മദ് ഷെരീഫ് ,അബ്‍ദുള്ളക്കോയ വലിയാണ്ടി, പി ശിവാദസൻ,റസീന ഷാഫി ,വത്സല പുല്യേത്ത്,ഫിഷറീസ്‌ എസ്റ്റൻഷൻ ഓഫീസർ സുനീർ വി,ഫിഷറീസ് ഡവലപ്മെന്റ് ഓഫീസർ വിദ്യാധരൻ,തിരുവങ്ങൂർ എച് എസ് എസ് ലെ എൻ സി സി ,എസ് പി സി,സ്‌കൗട്ട് സംഘങ്ങൾ ഗ്രാമപഞ്ചായത്തിലെ ഹരിത കർമസേന അംഗങ്ങൾ,കുടുംബശ്രീ പ്രവർത്തകർ,പൊതു പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്ത പരിപാടി വളരെ ആവേശപൂർവ്വം തുവപ്പാറ ബീച്ചിൽ പ്രതിജ്ഞ ചൊല്ലി അവസാനിപ്പിച്ചു.

Comments

COMMENTS

error: Content is protected !!