കൊയിലാണ്ടി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന് സമീപം ഫൂട്ട് ഓവർ ബ്രിഡ്ജ് നിർമിക്കാനുള്ള ഫണ്ട് ലഭ്യമായാൽ പദ്ധതിക്ക് അനുമതി നൽകുമെന്ന് റെയിൽവേ
റെയിൽവേ വൈദ്യുതലൈൻ കടന്നു പോകുന്നതിനാൽ ആറ് മീറ്റർ ഉയരത്തിലായിരിക്കും ഫൂട്ട് ഓവർ ബ്രിഡ്ജ് നിർമിക്കുക. ഫൂട്ട് ഓവർ ബ്രിഡ്ജ് അനുവദിക്കണമെന്ന ആവശ്യവുമായി നഗരസഭയുടെ കത്ത് ലഭിച്ചാൽ തുടർന്നുള്ള മാർഗ നിർദേശങ്ങൾ റെയിൽവേ നൽകും. മുനിസിപ്പാലിറ്റി എം.പി, എം.എൽ.എ. എന്നിവർ ഉൾപ്പടെയുള്ള ജനപ്രതിനിധികളുടെ യോഗം അടിയന്തരമായി വിളിച്ചു ചേർത്ത് റെയിൽവേയ്ക് കത്ത് നൽകുകയാണ് വേണ്ടത്.
കൊയിലാണ്ടി ഗേൾസ് സ്കൂളിന് സമീപം ഫൂട്ട് ഓവർ ബ്രിഡ്ജ് സ്ഥാപിക്കണമെന്ന് നിരവധി തവണ വിദ്യാർഥികളും രക്ഷിതാക്കളും ആവശ്യപ്പെങ്കിലും ഇതൊരു മുഖ്യ അജൻഡയായി ഇതുവരെ ഉയർന്ന് വന്നിട്ടില്ല. രണ്ടാഴ്ച മുമ്പ് പന്തലായനി യു.പി. സ്കൂളിലെ വിദ്യാർഥി തീവണ്ടി തട്ടി ദാരുണമായി മരണപ്പെട്ടതോടെയാണ് വിഷയം വീണ്ടും ചർച്ചയാവുന്നത്.
സംഭവം റെയിൽവേയും ഗൗരവമായിട്ടാണ് കാണുന്നത്. സന്ദർഭോചിതമായി ഇടപ്പെട്ടാൽ ഫൂട്ട് ഓവർ ബ്രിഡ്ജിനുളള ധനസമാഹരണം നഗരസഭയ്ക്ക് നിഷ്പ്രയാാസം മറികടക്കാൻ സാധിക്കും. ഗേൾസ് ഹൈസ്കൂളിനെ കൂടാതെ സർക്കാർ പ്രീ പ്രൈമറി സ്കൂൾ, പന്തലായനി യു.പി. സ്കൂൾ എന്നിവയും സമീപത്താണ്.