സേവാഭാരതി

കൊയിലാണ്ടി: മാനവ സേവമാധവ സേവ ‘എന്ന ആപ്തവാക്യവുമായികഴിഞ്ഞ പത്ത് വർഷമായി കൊയിലാണ്ടിയിൽ സേവന രംഗത്ത് പ്രവർത്തിക്കുന്ന സേവാഭാരതിയുടെ പ്രവർത്തനം ലോക്ക് ഡൗൺ കാലത്തും സജീവമായി തുടരുന്നു. ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് കിറ്റ് വിതരണം, ഡ്യൂട്ടിയിലുള്ള പോലീസുകാർ, ഫയർഫോഴ്സ്, ആശുപത്രി ജീവനക്കാർ തുടങ്ങിയവർക്ക് കാലത്ത് കുടിവെള്ളം വിതരണം മരുന്നുകൾ വീടുകളിലെത്തിച്ച് നൽകുന്നതും തുടരുകയാണ്.കൂടാതെ സേവാഭാരതിയുടെ കീഴിലുള്ള സേവാ മെഡിക്കൽ സിൽ മരുന്നുകൾക്ക് 10 ശതമാനം മുതൽ ഉള്ള കിഴിവ് 13 ശതമാനമാക്കി വർദ്ധിപ്പിച്ചതും കൊറോണയുടെ കാലത്ത് രോഗികൾക്ക് ഏറെ ആശ്വാസമായിരിക്കുകയാണ്.താലൂക്ക് ആശുപത്രിയിൽ വൈകുന്നേരങ്ങളിൽ നടത്തിവരുന്ന കഞ്ഞി വിതരണം കൊറോണ കാലത്തും ശ്രദ്ധയോടെ തുടരുന്നു.കൂടാതെ വീടുകളിലെത്തി കിടപ്പു രോഗികൾക്ക് നൽകുന്ന പാലിയേറ്റീവ് ചികിൽസയും കൊറോണയുടെ ഭീഷണിക്കിടയിലും തുടരുന്നു. ഇത് കിടപ്പിലായ നിരവധി രോഗികൾക്ക് അനുഗ്രഹമായി മാറിയിരിക്കുകയാണ്.300 ഓളം രോഗികളാണ് സേവാഭാരതിയുടെ ‘പാലിയേറ്റീവ് ചികിൽസയിലുള്ളത്. നേരത്തെ ആരംഭിച്ച ‘ശവസംസ്കരണ യൂണിറ്റിന്റെ പ്രവർത്തനവും   കൊറോണ കാലത്ത് ഏറെ ശ്രദ്ധയോടെയാണ് ചെയ്ത് വരുന്നു.കഴിഞ്ഞ ദിവസം ബഹറൈനിൽ മരണമടഞ്ഞ രഘുനാഥിന്റെ മൃതദേഹം ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശപ്രകാരംഅതീവ സുരക്ഷാ മുൻകരുതലോടെയാണ് നടത്തിയത്. 80 ശതമാനം കിഴിവുള്ള പ്രധാനമന്ത്രി ജൻ ഔഷധിയിൽ കുടുതൽ മരുന്നുകൾ  എത്തിക്കാനും ശ്രമം തുടരുന്നു. കൂടാതെ ബ്ലോക്ക് ദ ചെയ്ൻ ന്റെ ഭാഗമായി കൈകഴുകൽ കേന്ദ്രങ്ങൾ, മാനസിക സംഘർഷ മനുഭവിക്കുന്നവർക്കായി പുനർജനി കൗൺസിലിംഗ് സെന്റെറും സേവാഭാരതി നടത്തുന്നു.കൂടാതെ കോറെ ന്റൈനിൽ കഴിയുന്ന വീടുകളിലെക്ക് റേഷൻ സാധനങ്ങൾ എത്തിക്കാനും പ്രവർത്തകർക്ക്‌ നിർദേശം നൽകിയിട്ടുണ്ട് ,ഭക്ഷണം കിട്ടാതെ വലയുന്ന’ആളുകൾക്ക്ഭക്ഷണവും. മരുന്നും, വീടുകളിലെത്തിക്കാൻ സേവാഭാരതിയുടെ സഹായം തേടാവുന്നതാണെന്ന്‌ ഭാരവാഹികൾ പറഞ്ഞു.9946223370, 9495084518 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Comments

COMMENTS

error: Content is protected !!