കൊയിലാണ്ടി ചെറിയമങ്ങാട് സ്വദേശി ശ്രുതി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം ; അന്വേഷണം ഊർജിതമാക്കണം
കൊയിലാണ്ടി ചെറിയമങ്ങാട് സ്വദേശി ശ്രുതി ദുരൂഹ സാഹചര്യത്തിലുള്ള മരണത്തിൽ അന്വേഷണം ഊർജിതമാക്കണമെന്നും മരണത്തിന് കാരണക്കാരനായ ഭർത്താവ് വിപിനിനേ അറസ്റ്റ് ചെയ്യാൻ പോലീസ്തയ്യാറാവണമെന്നും ഒബിസി മോർച്ച കൊയിലാണ്ടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞവർഷം ഒക്ടോബർ 21 നാണ് ശ്രുതിയെ ഭർതൃവീടായ മാടാക്കര ( വടകര) വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്.
മരണത്തിൽ കുടുംബാംഗങ്ങളും പ്രദേശവാസികളും അന്നുമുതലേ സംശയങ്ങൾ ആരോപിച്ചിരുന്നു കല്യാണം കഴിഞ്ഞ നാൾ മുതൽ ഭർത്താവും കുടുംബാംഗങ്ങളും ശ്രുതിയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചതിന് ഒട്ടേറെ തെളിവുകൾ കിട്ടിയിട്ടും വിപിനിനെയോ കുടുംബത്തെയോ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യാൻ ചോമ്പാല പോലീസ് തയ്യാറായിട്ടില്ല എന്നുള്ളത് കേസ് അട്ടിമറിക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണെന്ന്ബിജെപി കൊയിലാണ്ടി മണ്ഡലം പ്രസിഡൻറ് എസ് ആർ ജയികിഷ് ആരോപിച്ചു.
ഒബിസി മോർച്ച കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് പ്രീജിത്ത് ടി പി അധ്യക്ഷത വഹിച്ചു.കൊയിലാണ്ടി മുനിസിപ്പാലിറ്റി കൗൺസിലർ കെ.കെ വൈശാഖ്, കെ.വി സുരേഷ്, അഡ്വ.എ.വി നിധിൻ , രവി വല്ലത്ത്,കെപിഎൽ മനോജ് എന്നിവർ സംസാരിച്ചു.