ലഹരി ഉപയോഗവും വർദ്ധിച്ചു വരുന്ന ആത്മഹത്യാ പ്രവണതയും.കൊയിലാണ്ടി വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ ക്ലാസ് നടത്തി

കൊയിലാണ്ടി: ലഹരി ഉപയോഗവും വർദ്ധിച്ചു വരുന്ന ആത്മഹത്യാ പ്രവണതയും എന്ന വിഷയത്തെ കുറിച്ച് കൊയിലാണ്ടി ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ കൊയിലാണ്ടി വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ  എസ് പി സി വിദ്യാർത്ഥികൾക്കായി ക്ലാസ് നടത്തി. കോഴിക്കോട് റൂറൽ ജില്ലാ ജനമൈത്രി അസിസ്റ്റന്റ് നോഡൽ ഓഫീസർ സബ്ബ് ഇൻസ്പെക്ടർ പി വി സത്യൻ, വടകര നാർകോട്ടിക് സെൽ സബ്ബ് ഇൻസ്പെക്ടർ കെ ഷാജി തുടങ്ങിയവരാണ് ക്ലാസ് എടുത്തത്.  പ്രിൻസിപ്പൽ ഗീത ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ബോയ്സ് ഹൈസ്കൂൾ  നസീർ മാസ്റ്റർ, കൊയിലാണ്ടി പോലീസ് സ്റ്റേഷൻ ജനമൈത്രി ബീറ്റ് ഓഫീസർമാരായ കെ പി സുമേഷ്,സി രാജേഷ് , റജീന സംസാരിച്ചു.

Comments
error: Content is protected !!