കൊയിലാണ്ടി ജി വി എച്ച് എസിൽ നൈപുണ്യ പരിശീലന കേന്ദ്രം അനുവദിച്ചു

അറിവും നൈപുണ്യവും എല്ലാവരിലും എത്തിക്കുന്നതിൻ്റെ ഭാഗമായി ജില്ലാ ഭരണകൂടത്തിൻ്റെയും ജില്ലാ പഞ്ചായത്തിൻ്റെയും സഹകരണത്തോടെ അനുവദിച്ച തൊഴിൽ നൈപുണ്യകന്ദ്രം കൊയിലാണ്ടി ജി വി എച്ച് എസിൽ ആരംഭിക്കും. രണ്ട് തൊഴിൽ സാധ്യതയുള്ള കോഴ്സുകളാണ് അനുമതി ലഭിക്കുക തെരഞ്ഞെടുപ്പെടുന്ന കോഴ്സുകൾക്ക് ആവശ്യമായ ലഭ്യമാക്കാൻ ഫണ്ട് അനുവദിക്കും.

 

സ്കൂൾ പഠനകാലത്തിന് ശേഷവും, 21 വയസ്സുവരെയുള്ള കുട്ടികൾക്കാണ് പ്രവേശനം ലഭിക്കുക. വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നവർക്ക് കേന്ദ്ര സർക്കാർ അംഗീകൃത സർട്ടിഫിക്കറ്റും പ്ലെയ്സ്മെൻറും ലഭിക്കും. കൊയിലാണ്ടി ജി വി എച്ച് എസിൽ അദ്ധ്യാപകരും ജനപ്രതിനിധികളും പി ടി എ ഭാരവാഹികളും ആദ്യഘട്ട യോഗം ചേർന്നു. യോഗത്തിൽ വി സുചീന്ദ്രൻ, അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ്ചെയർമാൻ കെ സത്യൻ, ഉദ്ഘാടനം ചെയ്തു.  പ്രിൻസിപ്പൽമാരായ ബിജേഷ് ഉപ്പാലക്കൽ, പി വത്സല, പ്രധാനധ്യാപിക എം പി നിഷ, ബി ആർ സി ട്രെയിനർ അഷറഫ്, ആർ ഡി പി ഡോ.അനിൽ ,. എം ജി ബൽരാജ്, വൽസൻ മാസ്റ്റർ, അദ്ധ്യാപകർ തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.

Comments

COMMENTS

error: Content is protected !!