KOYILANDILOCAL NEWS
കൊയിലാണ്ടി തഹസിൽദാർ ശ്രീ സി പി മണിക്ക് മിനി സിവിൽ സ്റ്റേഷനിലെ ജീവനക്കാരുടെ നേതൃത്വത്തിൽ സ്വീകരണം നൽകി
കൊയിലാണ്ടി: കേരളത്തിലെ ഏറ്റവും മികച്ച തഹസിൽദാരായി കേരള സർക്കാർ
തിരഞ്ഞെടുത്ത കൊയിലാണ്ടി തഹസിൽദാർ ശ്രീ സി പി മണിക്ക് കൊയിലാണ്ടി, മിനി സിവിൽ സ്റ്റേഷനിലെ ജീവനക്കാരുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.
സ്വീകരണത്തിൽ ഹെഡ് ക്വാർട്ടേഴ്സ് ഡെപ്യൂട്ടി തഹസിൽദാർ രഞ്ജിത്ത് ഡി അധ്യക്ഷം വഹിച്ചു. ലാന്റ് അക്വിസിഷൻ സ്പെഷ്യൽ തഹസിൽദാർ കെ മുരളീധരൻ ജീവനക്കാരുടെ ഉപഹാരം അവാർഡ് ജോതാവിന് കൈമാറി. ഇറിഗേഷൻ അസിസ്റ്റന്റ് എഞ്ചിനീയർ രാജീവൻ എൻ,വ്യവസായ വികസന ഓഫീസ് ജീവനക്കാരൻ ദേവാനന്ദ്,ഡെപ്യൂട്ടി തഹസിൽദാർ ശ്രീമതി ബിന്ദു വി, ജിതേഷ് ശ്രീധർ, ഷാജി മനേഷ്, സന്തോഷ്‌കുമാർ ടി വി, ലാഹിക്ക് പി കെ, ഉൾപ്പടെയുള്ളവർ സംസാരിച്ചു. ചടങ്ങിന് റവന്യൂ റിക്രിയേഷൻ ക്ലബ് സെക്രട്ടറി പ്രകാശൻ വി ടി നന്ദി പറഞ്ഞു.
Comments