കൊയിലാണ്ടി -താമരശ്ശേരി – മുക്കം – എടവണ്ണ റോഡ് നവീകരണം ഉടന്‍ തുടങ്ങും

കൊയിലാണ്ടി-താമരശ്ശേരി-മുക്കം-അരീക്കോട് -എടവണ്ണ റോഡിന്റ നവീകരണ പ്രവൃത്തി തുടങ്ങും. ഉള്ളിയേരി പൊയില്‍ താഴെ, ആനവാതില്‍, ഒള്ളൂര്‍ സ്റ്റോപ്പ് തുടങ്ങിയ പ്രദേശങ്ങളിലെ വെള്ളക്കെട്ട് പ്രശ്‌നത്തിനും ഇതോടെ പരിഹാരമാവും  എന്ന പ്രതീക്ഷ ഉയരുകയാണ്. റോഡിലേക്ക് വെള്ളം കയറുന്ന പ്രദേശങ്ങള്‍ നിരവധിയാണ്‌. കഴിഞ്ഞ ദിവസം എം.എല്‍.എ കെ.എം സച്ചിന്‍ദേവ് ഈ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു.
നിര്‍മ്മാണ പ്രവൃത്തി ഉടന്‍ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി 235 കോടി രൂപയാണ് നവീകരണത്തിന് അനുവദിച്ചിട്ടുളളത്. ഡ്രൈനേജുകള്‍ പുതുക്കി പണിതും വീതി കൂട്ടിയും കൈവേലി നിര്‍മ്മിച്ചും റോഡ് ബി.എം & ബി.സി ചെയ്ത് ആധുനിക വല്‍ക്കരിക്കുന്ന പ്രവര്‍ത്തിയാണ് ആരംഭിക്കുന്നത്.

ഉള്ളിയേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.അജിത, വൈസ് പ്രസിഡണ്ട് ബാലരാമന്‍ മാസ്റ്റര്‍, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ആലങ്കോട് സുരേഷ് ബാബു, നാസര്‍ ഒള്ളൂര്‍ തുടങ്ങിയവരും സന്ദര്‍ശനത്തില്‍ പങ്കെടുത്തു

 

Comments

COMMENTS

error: Content is protected !!