KOYILANDILOCAL NEWS

കൊയിലാണ്ടി താലൂക്കാശുപത്രിക്ക് മുന്നിൽ കൊതുകു വലയ്ക്കുള്ളിൽ കിടന്ന് പ്രതിഷേധം


കൊയിലാണ്ടി: താലൂക്കാസ്പത്രിയിലെ മലിനജല പരിപാലനത്തിലെ വീഴ്ച കാരണമുള്ള കൊതുകുശല്യത്തിൽ പ്രതിഷേധിച്ച് കൊയിലാണ്ടി നഗരസഭാ കൗൺസിലറും കോൺഗ്രസ് നോർത്ത് മണ്ഡലം പ്രസിഡന്റുമായ രജീഷ് വെങ്ങളത്ത് കണ്ടി പുതിയ സമരവുമായി രംഗത്തെത്തി. ആശുപത്രിക്ക് മുന്നിൽ കൊതുകു വലയ്ക്കുള്ളിൽ കിടന്നായി രുന്നു പ്രതിഷേധം.

ഒരു വർഷത്തോളമായി രോഗികളും ആശുപത്രി ജീവനക്കാരുമനുഭവിക്കുന്ന ദുരിതത്തിന് പരിഹാരം തേടി നിരവധി തവണ നഗരസഭാ കൗൺസിലിലും അല്ലാതെയും പ്രശ്നമുന്നയിച്ചെങ്കിലും ഫലമുണ്ടായി ല്ലെന്ന് രജീഷ് പറഞ്ഞു. ഇതിനാലാണ് ഇത്തരമൊരു സമരത്തിനിറങ്ങിയത്. പൊതു ജനത്തെ അണിനിരത്തി ശക്തമാ യ സമരത്തിന് നേതൃത്വം നൽകുമെന്നും സമരക്കാർ പറഞ്ഞു.

കെ.പി.സി.സി. അംഗം പി. രത്നവല്ലി ഉദ്ഘാടനം ചെയ്തു. വത്സരാജ് കേളോത്ത് അധ്യക്ഷനായി. വി.വി. സുധാകരൻ, രാജേഷ് കീഴരിയൂർ, കെ.പി. വിനോദ് കുമാർ, അഡ്വ.പി.ടി. ഉമേന്ദ്രൻ, മനോജ് പയറ്റു വളപ്പിൽ, എ. അസീസ്, കെ.സുരേഷ് ബാബു, പി.വി. ആലി, സത്വൻ തൈക്കണ്ടി, അരുൺ മണമൽ, എം.കെ. സായൂജ്, അരീക്കൽ ഷീബ, ടി.പി. ശൈലജ, ഉമേഷ് വിയ്യൂർ, കെ.എം. സുമതി, ബാലകൃഷ്ണൻ മറുവ ട്ടം കണ്ടി, ഉണ്ണി പഞ്ഞാട്ട്, സുരേഷ് ബാബു മണമൽ, അൻസാർ കൊല്ലം എന്നിവർ സംസാരിച്ചു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button