കൊയിലാണ്ടി താലൂക്കിലുള്ള സാമൂഹ്യ സന്നദ്ധ സേന പ്രവർത്തകർക്ക് ദുരന്ത മുന്നൊരുക്ക പരിശീലനം നടത്തി

കൊയിലാണ്ടി താലൂക്കിലുള്ള സാമൂഹ്യ സന്നദ്ധ സേന പ്രവർത്തകർക്ക് ദുരന്ത മുന്നൊരുക്ക പരിശീലനം നടത്തി. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിലാണ്  കൊയിലാണ്ടി ടൗൺ ഹാളിൽ വെച്ച്  പരിശീലനം നടത്തിയത്. കൊയിലാണ്ടി ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് അധ്യക്ഷം വഹിച്ച ചടങ്ങ് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബുരാജ് പി ഉദ്ഘാടനം ചെയ്തു. ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ ഇ.അനിതകുമാരി സ്വാഗതവും തഹസിൽദാർ സി പി മണി നന്ദിയും പറഞ്ഞു.

ഉദ്ഘാടന ചടങ്ങിനു ശേഷം ദുരന്ത നിവാരണം സംബന്ധിച്ച് ജില്ലാ ദുരന്ത നിവാരണ വിഭാഗത്തിലെ ശ്രീമതി റംഷീന കെ വി ക്ലാസ്സ്‌ എടുത്തു. ഫസ്റ്റ് എയ്ഡ് & ട്രോമ കെയർ സംബന്ധിച്ച് എയ്ഞ്ചൽസ് ഇന്റർനാഷണൽ പ്രവർത്തകരും ഫയർ & സേഫ്റ്റി വിഷയത്തിൽ കൊയിലാണ്ടി ഫയർ സ്റ്റേഷൻ ഓഫീസർ ശ്രീ സി പി ആനന്ദന്റെ നേതൃത്വത്തിലുള്ള സംഘവും പരിശീലനം നൽകി.

Comments

COMMENTS

error: Content is protected !!