കൊയിലാണ്ടി താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥക്കെതിരെ ധർണ്ണ നടത്തി
കൊയിലാണ്ടി. കൊയിലാണ്ടി ഗവ: ആശു പത്രിയിൽ ആവശ്യമായ നിയമനങ്ങൾ നടത്തണമെന്നും, ഫീവർ ക്ലിനിക്ക് തുടങ്ങണമെന്നും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സർക്കാർ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് സൗത്ത് മണ്ഡലം കോൺഗ്രസ് കമിറ്റി ധർണ്ണാ സമരം നടത്തി. പ്രസിഡന്റ് എം സതീഷ് കുമാർ അദ്ധ്യക്ഷനായി. ഡി സി സി ജനറൽ സെക്രട്ടറി മഠത്തിൽ നാണു മാസ്റ്റർ ധർണ്ണ ഉദ്ഘാടനം ചെയ്തു. രാജേഷ് കീഴരിയൂർ, കെ പി വിനോദ് കുമാർ , കെ.സുരേഷ് ബാബു, രജീഷ് വെങ്ങളത്ത് കണ്ടി, പി വി ആലി, നിധിൻ നടേരി, സായിഷ് കുമാർ , പി വിവേണുഗോപാൽ, പി വി സതീശൻ, തുടങ്ങിയവർ സംസാരിച്ചു.
സി പി ഐ എം നിയന്ത്രണത്തിലുള്ള ഹോസ്പിറ്റലിന് രോഗികളെ ചൂഷണം ചെയ്യാൻ വേണ്ടിയാണ് ആവശ്യത്തിന് ഡോക്ടർമാരെയും ജീവനക്കാരേയും നിയമിക്കാത്തത് എന്നും നാട്ടിൽ പനി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ അതിനെ നേരിടാൻ ഹോസ്പിറ്റലിന്റെ ക്യാഷ്യാലിറ്റിയിൽ പ്രത്യേക ക്ലിനിക്കുകൾ ആരംഭിക്കണമെന്നും ഡയാലിസിസ് പ്രവർത്തനങ്ങൾക്കായി ജനങ്ങളിൽ നിന്നും കോടികൾ പിരിച്ചെടുത്തിട്ടും ആശുപത്രിയിലെ ഡയാലിസിസ് പഴയ രീതിയിൽ തന്നെയാണ് മുന്നോട്ട് പോകുന്നത്, കൂടുതൽ പേർക്ക് ഡയാലിസിസ് ചെയ്യാനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കണമെന്നും ജനങ്ങളിൽ നിന്ന് പിരിച്ച പണത്തിന്റെ കണക്ക് ഉടൻ അവതരിപ്പിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാവണമെന്നും ബി ജെ പി കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് എസ്സ് ആർ ജയ്കിഷ് ധർണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു.
മഹിളാ മോർച്ച മണ്ഡലം അധ്യക്ഷ നിഷ സി അധ്യക്ഷത വഹിച്ച ചടങ്ങിൽ ബി ജെ പി മണ്ഡലം സെക്രട്ടറി ഗിരിജ ഷാജി മുഖ്യപ്രഭാഷണം നടത്തി. മഹിള മോർച്ച ജില്ല കമ്മറ്റി അംഗം മുത്തുകുമാരി, പ്രീജിത്ത് ടി പി, കെ പി ൽ മനോജ് എന്നിവർ നേതൃത്വം നൽകി.