കൊയിലാണ്ടി താലൂക്ക് ലീഗൽ സർവ്വീസസ് കമ്മറ്റി ലോക മാനസികാരോഗ്യ വാരാചരണത്തോടനുബന്ധിച്ച്;നിയമബോധവൽക്കരണ പരിപാടിയും വിദ്യാർഥികൾക്കായി വിനോദപരിപാടികളും നടത്തി

കൊയിലാണ്ടി താലൂക്ക് ലീഗൽ സർവ്വീസസ് കമ്മറ്റി ലോക മാനസികാരോഗ്യ വാരാചരണത്തോടനുബന്ധിച്ച് ഒക്ടോബർ 17ാം തീയതി അഭയം സ്പെഷ്യൽ സ്കൂൾ, ചേമഞ്ചേരിയിലെ രക്ഷിതാക്കൾക്കായി ഭിന്നശേഷി സംരക്ഷണ നിയമങ്ങൾ എന്ന വിഷയത്തിൽ നിയമബോധവൽക്കരണ പരിപാടിയും വിദ്യാർഥികൾക്കായി വിനോദപരിപാടികളും നടത്തി. പ്രസ്തുത ചടങ്ങ് ജില്ലാ നിയമ സേവന അതോറിറ്റി സെക്രട്ടറി ശ്രീ.എം.പി ഷൈജൽ ഉദ്ഘാടനം ചെയ്തു.

പി ടി എ പ്രസിഡണ്ട് എ പി അജിത,താലൂക്ക് ലീഗൽ സർവ്വീസസ് കമ്മറ്റി സെക്രട്ടറി ശ്രീ.ധനേഷ് വെളുത്തേടത്ത്, ലോക കേരളസഭാംഗം കബീർ സലാല അഭയം സ്പെഷ്യൽ സ്ക്കൂൾ പ്രിൻസിപ്പൽ ബിത പി കെ , അഭയം ചാരിറ്റബിൾ സൊസൈറ്റിപ്രസിഡണ്ട് ശ്രി. മമ്മത് കോയമാസ്റ്റർ, അഭയം സ്പെഷ്യൽ സ്ക്കൂൾ വൈസ് പ്രിൻസിപ്പൽ ബിന്ദു പി.കെ, പാരാലീഗൽ വളണ്ടിയർമാരായ ശ്രീ.സി.പി .എ റഷീദ്, പുഷ്പവല്ലി കെ,നസീറ.ടി, എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.തുടർന്ന് നടന്ന ബോധവൽക്കരണ പരിപാടിക്ക് അഡ്വ: കവിതാ മാത്യു നേതൃത്വം നൽകി വിനോദപരിപാടിയിൽ ശ്രീശൻ പി.കെ പടി ,ബിലാൽ പൂനൂർ ,ബിനോയ് ചീക്കിലോട് അഭിലാഷ് എന്നിവർ പരിപാടികൾ അവതരിപ്പിച്ചു.രാവിലെ 10 മണിയോട് കൂടി ആരംഭിച്ച പരിപാടി വൈകുന്നേരം 5 മണിക്ക് സമാപിച്ചു.

Comments

COMMENTS

error: Content is protected !!