മേലൂർ കെ എം എസ് ലൈബ്രറിയിൽ ലഹരിവിരുദ്ധ ബോധവൽക്കരണവും അനുമോദനവും നടത്തി

കൊയിലാണ്ടി: മേലൂർ കെ എം എസ് ലൈബ്രറിയിൽ വിമുക്തി പദ്ധതിയുടെ ഭാഗമായി ലഹരി വിരുദ്ധ ബോധവൽക്കരണവും വിവിധ മേഖലകളിൽ ശ്രദ്ധേയരായവർക്കുള്ള അനുമോദനവും നടത്തി. ഗ്രന്ഥശാലാദിനത്തിൽ ആരംഭിച്ച ഒരു മാസക്കാലം നീണ്ടു നിന്ന വിവിധ പരിപാടികളുടെ സമാപനവും ചടങ്ങിൽ വച്ചു നടന്നു. ഗ്രന്ഥശാലാ കൗൺസിൽ സംസ്ഥാന സമിതിയംഗം സി കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡൻറ് എ സജീവ് കുമാർ അധ്യക്ഷനായി.

തീവണ്ടി കടന്നു വരുന്നതറിയാതെ റെയിൽവേ ട്രാക്കിൽ സഞ്ചരിക്കുകയായിരുന്ന വയോധികയെ രക്ഷിച്ച ചെങ്ങോട്ടുകാവ് സ്വദേശി എം ദാസനെ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി വേണു ആദരിച്ചു. രംഗീഷ് കടവത്ത് ലഹരി വിരുദ്ധ ബോധവൽക്കരണ പ്രഭാഷണം നടത്തി. ലൈബ്രറിയിൽ നിന്നും പരിശീലനം നേടി കരാട്ടേ ബ്ലാക്ക് ബെൽറ്റ് നേടിയവർക്ക് സർട്ടിഫിക്കറ്റ് വിതരണം നടത്തി. കരാട്ടേ പരിശീലകരായ സി എം ലാലു, എൽവി രാജേഷ് എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.

പി വിശ്വൻ, പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൻ ഗീത കാരോൽ, പന്തലായനി ബ്ലോക്ക് പഞ്ചായത്തംഗം ജുബീഷ്, സി എം ലാലു എന്നിവർ സംസാരിച്ചു. ലൈബ്രറി സെക്രട്ടറി കെ കെ ദിലേഷ് സ്വാഗതവും എ പി ഉണ്ണിക്കൃഷ്ണൻ നന്ദിയും പറഞ്ഞു.

Comments

COMMENTS

error: Content is protected !!