കൊയിലാണ്ടി നഗരസഭയിൽ വുമൺ ഫെസിലേറ്റർ കേന്ദ്രം ബസ് സ്റ്റാൻഡ് ബിൽഡിങ്ങിൽ ആരംഭിച്ചു

 


കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയിൽ ‘പെണ്ണിടം’ പദ്ധതിക്ക് തുടക്കം കുറിച്ചു കൊണ്ട് വുമൺ ഫെസിലേറ്റർ കേന്ദ്രം ആരംഭിച്ചു. മാറുന്ന ലോകത്ത് ഉണ്ടാവുന്ന വിവിധ അനുഭവങ്ങളെ അടിസ്ഥാനമാക്കി നഗരസഭയിലെ സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമാക്കിയുള്ള പദ്ധതിയിൽ സ്ത്രീകളുടെ മാനസികവും നിയമപരവും മറ്റു റെഫറൽ സേവനങ്ങളുമാണ് ലഭ്യമാവുന്നത്.

കാലത്ത് 10 മണി മുതൽ 5 മണി വരെ കമ്മ്യൂണിറ്റി വുമൺ ഫെസിലേറ്ററുടെ സേവനം ഇവിടെ ലഭ്യമാവും. സ്ത്രീകൾക്ക് വഴികാട്ടിയാവുന്ന പ്രസ്തുത കേന്ദ്രം ബസ് സ്റ്റാൻഡ് ബിൽഡിങ്ങിൽ നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി അധ്യക്ഷൻ കെ ഷിജു അധ്യക്ഷത വഹിച്ചു. കെ എ ഇന്ദിര, സി ഡി പി ഒ ടി എം അനുരാധ, ഐ സി ഡി എസ് സൂപ്പർവൈസർമാരായ സി സബിത, എസ് വീണ, എം ഗീത, കമ്മ്യൂണിറ്റി വുമൺ ഫെസിലേറ്റർ ആർ അനുഷ്മ എന്നിവർ സംസാരിച്ചു. തുടർന്ന് അങ്കനവാടി പ്രവർത്തകരുടെ കലാപരിപാടികൾ അരങ്ങേറി. രാത്രി നടത്തത്തോടെ പരിപാടികളുടെ സമാപനം കുറിച്ചു.

Comments

COMMENTS

error: Content is protected !!