LOCAL NEWS

കൊയിലാണ്ടി: പുളിയഞ്ചേരി ശാഖ മുസ്ലിം ലീഗ് ഓഫീസ് സാമൂഹ്യ ദ്രോകൾ അടിച്ചുെതകർത്തു


കൊയിലാണ്ടി: പുളിയഞ്ചേരി ശാഖ മുസ്ലിം ലീഗ് ഓഫീസ് സാമൂഹ്യ ദ്രോകൾ അടിച്ചുെതകർത്തു. കഴിഞ്ഞ ദിവസം പുലർച്ചെ 1.30 ഓടെയാണ് സംഭവം ഓഫീസിൻ്റെ പൂട്ട് തകർത്ത് അകത്ത് കയറിയാണ് അക്രമം നടത്തിയത്. ഓഫീസിനകത്തുള്ള ഇൻവെർട്ടർ, ടി വി, കസേരകൾ, സി.സി.ടി.വി.മോണിട്ടർ, ഫാൻ, കാരം ബോർഡ്, ഇലക്ട്രിക്ക് ഉപകരണങ്ങൾ തുടങ്ങിയവയാണ് അക്രമികൾ നശിപ്പിച്ചത്. ഓഫീസിനു മുന്നിലുള്ള രണ്ട് കൊടിമരവും പതാകകളും ഇവർ നശിപ്പിച്ചിട്ടുണ്ട്. എഴുപത്തി അയ്യായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നു. സംഭവത്തിൽ ശാഖ മുസ്ലിം ലീഗ് കമ്മിറ്റി കൊയിലാണ്ടി പോലീസിൽ പരാതി നൽകി.


സംഭവസ്ഥലം മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് വി.പി.ഇബ്രാഹിംകുട്ടി, ജില്ലാ സെക്രട്ടറി സമദ് പൂക്കാട്, മണ്ഡലം വൈസ് പ്രസിഡണ്ട് ടി.അഷറഫ്, മുനിസിപ്പൽ പ്രസിഡണ്ട് കെ.എം.നജീബ്, മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഫാസിൽ നടേരി, ഖത്തർ കെ.എം.സി.സി. മണ്ഡലം പ്രസിഡണ്ട് റഫീഖ് ഇയ്യത്തുകുനി, എ അസീസ്, അൻവർ ഇയ്യഞ്ചേരി എന്നിവർ സന്ദർശിച്ചു.
കൊയിലാണ്ടി സി.ഐ.സുനിൽകുമാറിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button