ടൗൺഹാൾ റിംഗ് റോഡ് നവീകരിച്ചു

കൊയിലാണ്ടി: നഗരസഭയുടെ വിഷു സമ്മാനമായി നവീകരിച്ച റോഡ് ജനങ്ങൾക്ക് സമർപ്പിച്ചു. ബസ് സ്റ്റാൻഡ് പരിസരത്ത് ഏറെ പ്രാധാന്യമുള്ള ടൗൺ ഹാൾ റിങ്ങ് റോഡാണ് നഗര സൗന്ദര്യവത്കരണത്തിൻ്റെ ഭാഗമായി എട്ട് ലക്ഷം രൂപ ചെലവിൽ വീതി കൂട്ടി മനോഹരമായ കട്ടകൾ വിരിച്ച് നവീകരിച്ചത്. നേരത്തെ ഇത് വീതി വളരെ കുറഞ്ഞ് യാത്രാക്ലേശം അനുഭവപ്പെടുന്ന റോഡായിരുന്നു. നഗരസഭ അധ്യക്ഷ കെ പി സുധ റോഡ് ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷൻ കെ സത്യൻ അധ്യക്ഷനായിരുന്നു. സ്ഥിരം സമിതി അധ്യക്ഷന്മാരായ ഇ കെ അജിത്, കെ ഷിജു, കെ എ. ഇന്ദിര, നഗരസഭാംഗങ്ങളായ പി രത്നവല്ലി, വി പി ഇബ്രാഹിം കുട്ടി, എ ലളിത, കെ കെ വൈശാഖ്, സുമേഷ് എന്നിവർ സന്നിഹിതരായിരുന്നു

Comments

COMMENTS

error: Content is protected !!