KOYILANDILOCAL NEWS
കൊയിലാണ്ടി ബാർ അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു
കൊയിലാണ്ടി ബാർ അസോസിയേഷനും കോടതി ജീവനക്കാരും സംയുക്തമായി ഓണാഘോഷം സംഘടിപ്പിച്ചു. ഓണാഘോഷപരിപാടിയുടെ ഭാഗമായി, ഓണ സദ്യ,ഓണപ്പാട്ടുകൾ, തിരുവാതിര എന്നിവ നടത്തി.
കൊയിലാണ്ടി ബാർ അസോസിയേഷൻ പ്രസിഡൻറ് അഡ്വക്കറ്റ് വി സത്യൻ അധ്യക്ഷത വഹിച്ച പരിപാടി ജില്ലാ ജഡ്ജ് ടിപി അനിൽ ഉദ്ഘാടനം ചെയ്തു. സബ്ബ് ജഡ്ജ് വൈശാഖ്, മുൻസിഫ് മജിസ്ട്രേറ്റ് ആമിനക്കുട്ടി, എ പി പി ജവാദ്, അഡ്വ പി ടി. ഉമേന്ദ്രൻ , മോഹനൻ , വിനോദ്, ഉഷസ്സ് ,സുധ, രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Comments