കൊയിലാണ്ടി മാസ്റ്റർ പ്ലാൻ മുഖാമുഖം നടത്തി

കൊയിലാണ്ടി : മാധ്യമ പ്രവർത്തകരുമായി നഗരസഭയുടെ മുഖാമുഖം
വളരുന്ന കൊയിലാണ്ടിയുടെ വികസന സ്വപ്നങ്ങൾ പ്രവർത്തിപഥത്തിലെത്തിക്കാൻ ടൗൺ പ്ലാനിംഗ് ഡിപ്പാർട്ട്മെന്റിന്റെ സഹകരണത്തോടെ തയ്യാറാക്കിയ കൊയിലാണ്ടിവികസന മാസ്റ്റർ പ്ലാൻ നഗരസഭ ചർച്ച ചെയ്തു. മാധ്യമ പ്രതിനിധികളും നഗരസഭാആസൂത്രസമിതി അംഗങ്ങളും പങ്കെടുത്ത വികസന ശില്പശാല നഗരസഭാ ചെയർമാൻ അഡ്വ.കെ സത്യൻ ഉദ്ഘാടനം ചെയ്തു.  നഗരത്തിന്റെ വികസന സാധ്യതകളും വിഭവ ശേഷിയും അടിസ്ഥാനമാക്കിയുള്ള വിവിധ ജീവിതത്തുറകളെ സംബന്ധിച്ച പ്രശ്നങ്ങളും പരിഹാരമാർഗങ്ങളും വിശദമായി ശില്പശാലയിൽ വിശകലനം ചെയ്തു.  2033 വർഷം എത്തുമ്പോഴേക്കുoകൈവരിക്കേണ്ട അടിസ്ഥാന സൗകര്യങ്ങ ളും കാഴ്ചപ്പാടുകളും സംബന്ധിച്ച് മാധ്യമ പ്രവർത്തകരും നഗരസഭാ പ്രതിനിധികളും മുഖാമുഖത്തിൽ നിദ്ദേശങ്ങൾ അവതരിപ്പിച്ചു 20-21 സാമ്പത്തിക വർഷത്തിലെ വാർഷിക പദ്ധതി നിർദ്ദേശ ങ്ങളോടൊപ്പം വിഷൻ 2033 കരട് മാസ്റ്റർ പ്ലാനും പരിശോധിച്ചു – ഗസറ്റ് വിജ്ഞാപനo ചെയ്ത കരട് പ്ലാൻ പൊതു ജനങ്ങളുടെ അഭിപ്രായം തേടിയ ശേഷം നഗരസഭ സർക്കാർ അനുമതിയോടെ അന്തിമ മാക്കും.കൊയിലാണ്ടിയുടെ മുഖഛായ തന്നെ മാറ്റാൻ ഉതകുന്ന പദ്ധതി നിർദ്ദേശങ്ങളാണ് മാസ്റ്റർ പ്ലാൻ വിഭാവനം ചെയ്തിരിക്കുന്നത്‌. വൈസ് ചെയർമാൻ വി.കെ പത്മിനി അദ്ധ്യക്ഷത വഹിച്ചു . സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ സുന്ദരൻ മാസ്റ്റർ ഷിജു മാസ്റ്റർ വി.കെ അജിത എന്നിവർ പങ്കെടുത്തു
Comments

COMMENTS

error: Content is protected !!