വാക്സിൻ എത്തി. റജിസ്ട്രേഷൻ തുടരാം

സംസ്ഥാനത്തിന് 9,72,590 ഡോസ് വാക്സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 8,97,870 ഡോസ് കോവിഷീല്‍ഡ് വാക്സിനും 74,720 ഡോസ് കോവാക്സിനുമാണ് ലഭ്യമായത്. എറണാകുളത്ത് 1,72,380 ഡോസ് കോവിഷീല്‍ഡ് വാക്സിനും കോഴിക്കോട് 77,220 ഡോസ് കോവീഷില്‍ഡ് വാക്സിനും എത്തിയിരുന്നു.

തിരുവനന്തപുരത്ത് 25,500, എറണാകുളത്ത് 28,740, കോഴിക്കോട് 20,480 എന്നിങ്ങനെ ഡോസ് കോവാക്സിനും ലഭിച്ചു. ഇവ വാക്സിൻ കേന്ദ്രങ്ങളിൽ എത്തിക്കാനുളള  നടപടികൾ പുരോഗമിക്കയാണ്.

സ്തീകളാണ് വാക്സിന്‍ സ്വീകരിച്ചവരില്‍ മുന്നിലുള്ളത്. 98,77,701 സ്ത്രീകളും 91,21,745 പുരുഷന്‍മാരുമാണ് വാക്സിനെടുത്തത്.

Comments

COMMENTS

error: Content is protected !!