KOYILANDILOCAL NEWS
കൊയിലാണ്ടി മുൻസിപ്പാലിറ്റിയിൽ കേന്ദ്രസർക്കാർ മൂന്ന് ഹെൽത്ത് സെന്റർ അനുവദിച്ചു
കൊയിലാണ്ടി മുൻസിപ്പാലിറ്റിയിൽ കേന്ദ്ര സർക്കാർ മൂന്ന് ഹെൽത്ത് സെന്റർ അനുവദിച്ചു. ചെറിയമങ്ങാട്, കൊല്ലം, പെരുവട്ടൂർ എന്നീ പ്രദേശങ്ങളിലാണ് ഹെൽത്ത് സെന്റർ പ്രവർത്തനം ആരംഭിക്കുക.
കേന്ദ്രസർക്കാറിൻ്റെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കായുള്ള ഗ്രാന്റ് ആയി അനുവദിച്ച 70051 കോടിയുടെ ഹെൽത്ത് ഗ്രാന്റിൽ നിന്നാണ് ഹെൽത്ത് സെന്ററിന് ആവശ്യമായ തുക ലഭിക്കുക. കേരളത്തിൽ ആകെ ഈ ഇനത്തിൽ 2968. 28 കോടി അനുവദിച്ചിട്ടുണ്ട്.
ഒരു ഡോക്ടർ, നേഴ്സുമാർ, ഫാർമസിസ്റ്റ്, ലാബ് വർക്കർ എന്നിവരുടെ സേവനം ഒരോ ക്ലിനിക്കിലും ലഭ്യമായിരിക്കുമെന്നതാണ് ഇതിൻ്റെ പ്രത്യേകത.
Comments