KOYILANDILOCAL NEWS
കൊയിലാണ്ടി മേഖലയില്‍ ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ശുചിത്വ പരിശോധന നടത്തി
കൊയിലാണ്ടി മേഖലയില്‍ ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ശുചിത്വ പരിശോധന നടത്തി. നഗരത്തിലെ ശുചിത്വ സംവിധാനങ്ങളുമായി ബന്ധപ്പെട്ടാണ് പരിശോധന നടന്നത്. ജില്ലാ ഇന്റേണല്‍ വിജിലന്‍സ് ഓഫീസറുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
രാവിലെ ഒമ്പതരയോടെ ആരംഭിച്ച പരിശോധന ഉച്ചവരെ നീണ്ടുനിന്നു. കൊയിലാണ്ടിയിലെ മാര്‍ക്കറ്റും നിരവധി ഹോട്ടലുകളും അടക്കം 25ഓളം ഇടങ്ങളിലാണ് പരിശോധന നടന്നത്. നഗരസഭയുടെ ശുചിത്വ സംവിധാനങ്ങളിലും പരിശോധന നടന്നു. പരിശോധനയുടെ റിപ്പോര്‍ട്ട് നഗരസഭയ്ക്ക് കൈമാറും. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പിഴ അടക്കമുള്ള നടപടികള്‍ സ്വീകരിക്കേണ്ടത് നഗരസഭയാണ്.
Comments