KOYILANDILOCAL NEWS

കൊയിലാണ്ടി മർച്ചന്റ് അസോസിയേഷൻ നഗരസഭ ഓഫീസ് മാർച്ച് നടത്തി

കൊയിലാണ്ടി: തെരുവ് കച്ചവടം നിയന്ത്രിക്കുക നഗരസഭ ബസ്റ്റാൻഡിൽ ബങ്ക് നിർമ്മിക്കാനുള്ള തീരുമാനത്തിൽ നിന്ന് പിൻതിരിയുക,  ബസ്റ്റാന്റ് ഫ്ലൈ ഓവറിന് കുടിയൊഴിപ്പിക്കപ്പെട്ട വ്യാപാരികൾക് അന്ന് പ്രഖ്യാപിച്ച പുനരധിവാസ പേക്കേജ് ഉടൻ നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊയിലാണ്ടി മർച്ചന്റ് അസോസിയേഷൻ നഗരസഭ ഓഫീസ് മാർച്ച് നടത്തി.  മാർച്ച് യൂ എം സി കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി സി എ റഷിദ് ഉദ്ഘാടനം ചെയ്തു. 

മർച്ചന്റ് അസോസിയേഷൻ പ്രസിഡണ്ട് കെ കെ നിയാസ് അധ്യക്ഷനായി. ഗോപാല കൃഷ്ണൻ ടെക്സ്റ്റയിൽസ് അസോസിയേഷൻ ജലീൽ മുസ്സ, ഫുട് വെയർ അസോസിയേഷൻ ഗണേശൻ, ഹോട്ടൽഅസോസിയേഷൻ അസീസ്,  മാർകറ്റ് ഫിഷ് മർച്ചന്റ്സ് അസോസിയേഷൻ അശോകൻ,ഗോൾഡ് മർച്ചന്റ്സ് അസോസിയേഷൻ കെ ദിനേശൻ, പി ചന്ദ്രൻ പി കെ മനീഷ്, നൗഷാദ് പി കെ, സി കെ സുനിൽപ്രകാശ്,  കെ വി നസീർ എന്നിവർ സംസാരിച്ചു.  ജനറൽ സെക്രട്ടറി കെ പി രാജേഷ് സ്വാഗതവും വി കെ ഹമീദ് നന്ദിയും പറഞ്ഞു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button