കൊയിലാണ്ടി റെയിൽവേ സ്റ്റേഷനെ അവഗണിക്കരുത്; നാളെ സി പി എം നേതൃത്വത്തിൽ റെയിൽവേ സ്റ്റേഷൻ മാർച്ച്

കൊയിലാണ്ടി: കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനോട് റെയിൽവേ മന്ത്രാലയം കാണിക്കുന്ന അവഗണനക്കെതിരെ സമരം ശക്തമാകുന്നു. കോവിഡിന് മുമ്പ് കൊയിലാണ്ടിയില്‍ നിര്‍ത്തിയിരുന്ന തീവണ്ടികളുടെ സ്റ്റോപ്പ് പുന:സ്ഥാപിക്കണമെന്നും, ഇന്‍ര്‍സിറ്റി, വെസ്റ്റ്‌കോസ്റ്റ്, നേത്രാവതി എക്‌സ്പ്രസ്സുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നും,മുഴുവന്‍ സമയ റിസര്‍വേഷന്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്നും, ആവശ്യപ്പെട്ടാണ് സമരം.

സി പി എം കൊയിലാണ്ടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ (സെപ്റ്റംബര്‍ 13) വൈകീട്ട് മൂന്ന് മണിക്ക് റെയില്‍വേ സ്റ്റേഷനിലേക്ക് മാര്‍ച്ച് നടക്കും. സ്റ്റേഷന്‍ വികസന കാര്യത്തില്‍ വടകര എം പിയുടെ അനാസ്ഥ അവസാനിപ്പിക്കണമെന്ന ആവശ്യവും സിപിഎം ഉന്നയിക്കുന്നുണ്ട്. കൊയിലാണ്ടി ബസ്സ് സ്റ്റാന്റ് പരിസരത്ത് നിന്നാണ് മാര്‍ച്ച് ആരംഭിക്കുക.

Comments

COMMENTS

error: Content is protected !!