കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ ലിഫ്റ്റ്  സംവിധാനം വരുന്നു

കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ ലിഫ്റ്റ്  സംവിധാനം വരുന്നു. നൂറു കണക്കിനു യാത്രക്കാർക്ക്  സൗകര്യ പ്രദമാവുന്ന  ലിഫ്റ്റിന്റെ നിർമാണ പ്രവർത്തികൾ ആരംഭിച്ചു. ഒന്നാം പ്ലാറ്റ്ഫോമിൽ നിന്ന് രണ്ടാം പ്ലാറ്റ്ഫോമിലേക്ക് പോകുന്നതിനാണ് ലിഫ്റ്റ് നിർമിക്കുന്നത്.  ഒരു കോടി രൂപയാണ് നിർമാണച്ചെലവ്. ആറുമാസം കൊണ്ട് പണി പൂർത്തിയാകും. 

ഇരു പ്ലാറ്റ്ഫോമുകളെയും ബന്ധിപ്പിച്ച് പാലം ഉണ്ടെങ്കിലും പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും ശാരീരിക അവശതയുള്ളവർക്കും കോണിപ്പടികൾ കയറിപ്പോകാൻ ബുദ്ധിമുട്ടാണ്. ലിഫ്റ്റ് സൗകര്യം ഈ പ്രശ്നങ്ങൾക്ക് പരിഹാരമാകും. നിലവിലുള്ള   ഫൂട്ട് ഓവർ ബ്രിഡ്ജുമായി  ബന്ധിപ്പിക്കുന്ന തരത്തിലാണ് ലിഫ്റ്റ് നിർമിക്കുന്നത്.

Comments

COMMENTS

error: Content is protected !!