KOYILANDILOCAL NEWS
കൊരയങ്ങാട് താലപ്പൊലി ഇന്ന്
കൊയിലാണ്ടി: കൊരയങ്ങാടുതെരു ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോല്‍സവത്തിന്റെ വലിയ വിളക്ക് കഴിഞ്ഞു. ഇന്നു പുലര്‍ച്ചെ രണ്ട് പന്തി മേളത്തോടെയുള്ള എഴുന്നള്ളിപ്പിനു ശേഷം 5 മണിയോടെ ഭക്തി സാന്ദ്രമായി വാളകം കൂടി. ഇന്ന് തിങ്കളാഴ്ച വൈകീട്ട് 6 മണിക്ക് നടക്കുന്ന താലപ്പൊലി എഴുന്നള്ളിപ്പിന് കിള്ളിമംഗലം മുരളി, കല്ലൂര്‍ ശബരി, കാഞ്ഞിലശ്ശേരി പത്മനാഭന്‍, തിരുവള്ളൂര്‍ ഗോവിന്ദമാരാര്‍, തിരുവങ്ങാട് രാജേഷ്, പനമണ്ണ മനോഹരന്‍, സദനം സുരേഷ്, തിരുവള്ളൂര്‍ ഗിരീഷ് തുടങ്ങീ മേള പ്രമാണിമാരുടെ നേതൃത്വത്തില്‍ കൊരയങ്ങാട് വാദ്യസംഘത്തിലെ നൂറില്‍ പരം വാദ്യ കലാകാരന്‍മാര്‍ അണിനിരക്കുന്ന പാണ്ടിമേളം ശ്രദ്ധേയമാവും. രാത്രി 7 ന് മഞ്ഞതാലപ്പൊലിയും, തുടര്‍ന്ന് കരിമരുന്ന് പ്രയോഗവും ഉണ്ടായിരിക്കും.
Comments