പന്തലായനി ബ്ലോക്ക് പഞ്ചായത്ത് 2023-24 വർഷത്തെ വികസന സെമിനാർ ഉദ്ഘാടനം ചെയ്തു

പന്തലായനി ബ്ലോക്ക് പഞ്ചായത്ത് 2023-24 വർഷത്തെ വികസന സെമിനാർ ഉദ്ഘാടനം ചെയ്തു.  കൊയിലാണ്ടി നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് അധ്യക്ഷത വഹിച്ചു. ആറ് കോടി രൂപയുടെ പദ്ധതിയാണ് ഈ വർഷം നടപ്പിലാക്കുന്നത് കാർഷികമേഖലക്ക് മുൻതൂക്കം നൽകുന്നതാണ് പദ്ധതി.

ഉൽപ്പാദക്ഷമത വർദ്ധിപ്പിക്കാനും ഉൽപ്പാദവർദ്ധനവിനും മുൻതൂക്കം നൽകുന്ന ബ്ലോക്ക് പഞ്ചായത്തിന്റെ ബ്രാൻന്റഡ് അരി വിപണിയിറക്കാനും കാർഷിമേഖലയിൽ മൂല്യവർദ്ധിത ഉൽപ്പനങ്ങൾ വിപണിയിലിറക്കാനും ആലോചിക്കുന്നു. തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനും അത് വഴി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും പദ്ധതി വിഭാവനം ചെയ്യുന്നു സ്ഥലമുള്ള അങ്കണവാടികൾക്ക് കെട്ടിടം നിർമ്മിക്കാനും ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള ലൈബ്രറികളുടെ അടിസ്ഥാന വികസനത്തിനും പദ്ധതിയിൽ തുക ഉൾപ്പെടുത്തിയിട്ടുണ്ട്.

വൈസ് പ്രസിഡണ്ട് ബിന്ദു മഠത്തിൽ സ്വാഗതം പറഞ്ഞു. ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ വിജയരാഘവൻ, വികസന സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ കെ ജീവാനന്ദൻ, ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൺ ഷീബശ്രീധരൻ, ബ്ലോക്ക് പഞ്ചായത്ത് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ കെ ടി എം കോയ, മൂടാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീജ പട്ടേരി, ചെങ്ങോട്ട് കാവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി വേണു, ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അജ്നഫ് കാച്ചിയിൽ, അത്തോളിഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൺ ബിന്ദു രാജൻ, അരിക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ പി രജനി എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി മുഹമ്മദ് മുഹ്സിൻ നന്ദി പറഞ്ഞു.

Comments

COMMENTS

error: Content is protected !!