കൊരയങ്ങാട് പുതിയ തെരു മഹാഗണപതി ഭഗവതി ക്ഷേത്രത്തിൽ അഷ്ടബന്ധ നവീകരണ പുന:പ്രതിഷ്ഠാദിനം

കൊയിലാണ്ടി:  കൊരയങ്ങാട് പുതിയ തെരു മഹാഗണപതി ഭഗവതി ക്ഷേത്രത്തിൽ അഷ്ടബന്ധ നവീകരണ പുന:പ്രതിഷ്ഠാദിനം. ക്ഷേത്രം തന്ത്രി നരിക്കിനി എടമന ഇല്ലം മോഹനൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ, ഒറ്റ കലശം, മഹാഗണപതിഹോമം, ഭഗവതിസേവയും നടത്തി.
ക്ഷേത്രത്തിലെ പുതിയ കാരണവരായി കളിപ്പുരയിൽ രവീന്ദ്രൻ ശ്രീലകം സ്ഥാനം ഏറ്റെടുത്തു. ഞായറാഴ്ച രാത്രി നടന്ന ഭക്തിനിർഭരമായ ചടങ്ങിൽ നിരവധി ഭക്തജനങ്ങൾ സാക്ഷ്യം വഹിച്ചു. ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ എം.കെ.ശ്രീധരൻ, എ.കെ ,രാഗേഷ്, ടി.ടി ബാബു,ടി.എം.ഉണ്ണി ,എം.കെ.ശ്രീ ഗേഷ്, കെ.പി.അശോക് കുമാർ,തുടങ്ങിയവരും പങ്കെടുത്തു. 
Comments

COMMENTS

error: Content is protected !!