CALICUTDISTRICT NEWS
കൊറോണ വൈറസ് നിരീക്ഷണം ശക്തമാക്കും; സഹായത്തിനായി മൊബൈൽ ആപ്: മന്ത്രി കെ കെ ശൈലജ
കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായുള്ള നിരീക്ഷണം കൂടുതൽ ഫലപ്രദമാക്കാൻ മൊബൈൽ ആപ് തയ്യാറാക്കുന്നു. കേരള സ്‌റ്റാർട്ടപ് മിഷനാണ് രോഗബാധിത പ്രദേശത്തുനിന്ന് തിരികെ എത്തുന്നവർക്കും ടൂറിസ്റ്റുകൾക്കുമായി മൊബൈൽ ആപ് തയ്യാറാക്കുന്നത്. മൂന്ന് ദിവസത്തിനുള്ളിൽ ആപ് പ്രവർത്തനക്ഷമമാകുമെന്ന് ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി രാജൻ എൻ ഖോബ്രഗഡെ പറഞ്ഞു.
കൊറോണ വൈറസ് കൂടുതൽ രാജ്യങ്ങളിലേക്ക് പടരുന്ന സാഹചര്യത്തിൽ വിമാനത്താവളം കേന്ദ്രീകരിച്ചുള്ള നിരീക്ഷണം കൂടുതൽ സങ്കീർണമാകും. മൊബൈൽ ആപ് പ്രവർത്തനസജ്ജമാകുന്നതോടെ സംസ്ഥാനത്ത് എത്തുന്ന വിനോദസഞ്ചാരികൾക്കും രോഗബാധിത പ്രദേശത്തുനിന്ന് എത്തുന്നവർക്കും എളുപ്പത്തിൽ ആരോഗ്യ വകുപ്പിന് റിപ്പോർട്ട് ചെയ്യാനാകും.
കൊറോണ വൈറസ് സംബന്ധമായ അവശ്യവിവരങ്ങൾ, വൈറസ് പടരുന്നത് തടയാനുള്ള മാർഗങ്ങൾ എന്നിവ ആപ്പിലുണ്ടാകും. ഏതാനും ക്ലിക്കുകളിലൂടെ ആളുകൾക്ക് തങ്ങളുടെ യാത്രാവിവരം, രോഗബാധിത പ്രദേശങ്ങളിൽ പോയ സമയം, വൈറസ് ബാധിതരുമായി സമ്പർക്കം ഉണ്ടായിട്ടുണ്ടോ തുടങ്ങിയവ രേഖപ്പെടുത്താം. മഹാപ്രളയ സമയത്തും കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനായി സ്‌റ്റാർട്ട്‌പ് മിഷൻ ഇത്തരം ഒരു ആപ്ലിക്കേഷൻ വികസിപ്പിച്ചിരുന്നു.
Comments