ബീച്ച് ആശുപത്രി കിഫ്ബി പദ്ധതി മാസ്റ്റര്‍ പ്ലാന്‍ പ്രവൃത്തി ഉദ്ഘാടനം  മുഖ്യമന്ത്രി നിര്‍വഹിക്കും

കോഴിക്കോട് : ബീച്ച് ഗവ. ജനറല്‍ ആശുപത്രിയിലെ കിഫ്ബി പദ്ധതി മാസ്റ്റര്‍ പ്ലാന്‍ പ്രവൃത്തി ഉദ്ഘാടനം വ്യാഴാഴ്ച  (ഫെബ്രുവരി 18) വൈകീട്ട് 3.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ അധ്യക്ഷത വഹിക്കും. ധനകാര്യ-കയര്‍ വകുപ്പ് മന്ത്രി ഡോ. ടി.എം തോമസ് ഐസക് മുഖ്യാതിഥിയാവും.

ആശുപത്രിയുടെ മുഖഛായ തന്നെ മാറ്റാനുള്ള വികസനത്തിനായി 177 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാനിന് ഭരണാനുമതിയാണ് ലഭിച്ചത്. അതില്‍ അനുവദിക്കപ്പെട്ട 88 കോടി ചെലവില്‍ ഏഴ് നിലകളോടു കൂടിയ സര്‍ജറി ബ്ലോക്ക്, അമേനിറ്റിസ് ബ്ലോക്ക്, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് എന്നിവയാണ് ആദ്യ ഘട്ടത്തില്‍ നിര്‍മ്മിക്കുന്നത്. ചടങ്ങില്‍ എ. പ്രദീപ് കുമാര്‍ എം.എല്‍.എ, മേയര്‍ ബീന ഫിലിപ്പ്,  കളക്ടര്‍ സാംബശിവ റാവു തുടങ്ങിയവര്‍ പങ്കെടുക്കും.

Comments

COMMENTS

error: Content is protected !!