LOCAL NEWS
കൊല്ലം പിഷാരികാവ് ക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസറായി മലബാർ ദേവസ്വം ബോർഡ് പാലക്കാട് ജൂനിയർ സൂപ്രണ്ട് എൻ. ഷാജിയെ നിയമിച്ചു
കൊയിലാണ്ടി : കൊല്ലം പിഷാരികാവ് ക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസറായി മലബാർ ദേവസ്വം ബോർഡ് പാലക്കാട് ജൂനിയർ സൂപ്രണ്ട് എൻ. ഷാജിയെ നിയമിച്ചു. നിലവിലെ എക്സിക്യുട്ടീവ് ഓഫീസർ കെ. വേണുവിനെ കോഴിക്കോട് കണ്ണഞ്ചേരി മഹാഗണപതി ക്ഷേത്രം, പരിഹാരപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം എന്നിവയുടെ എക്സിക്യൂട്ടീവ് ഓഫീസറായി മാറ്റിനിയമിച്ചു. മലബാർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള സ്പെഷ്യൽ ഗ്രേഡ് ക്ഷേത്രമാണ് കൊല്ലം പിഷാരികാവ് ക്ഷേത്രം. ജൂനിയർ സൂപ്രണ്ട് പദവിയിൽ കുറയാത്ത ഉദ്യോഗസ്ഥനെ എക്സിക്യുട്ടീവ് ഓഫീസറായി നിയമിക്കണമെന്നാവശ്യപ്പെട്ട് പിഷാരികാവ് ക്ഷേത്രം പാരമ്പര്യ ട്രസ്റ്റിമാർ ദേവസ്വം ബോർഡിന് അപേക്ഷ നൽകിയിരുന്നു.
Comments