KOYILANDILOCAL NEWS
കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവം മാർച്ച് 31 ന്
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവം മാർച്ച് 31 ന്. മാര്‍ച്ച് 24ന് ഉത്സവം കൊടിയേറും. മാർച്ച് 29ന് ചെറിയ വിളക്കും 30ന് വലിയ വിളക്കും.
അത്താഴ പൂജയ്ക്കുശേഷം രാത്രി എട്ടുമണിയോടെ ഷാരടി കുടുംബാംഗമായ ബാലകൃഷ്ണ പിഷാരടിയാണ് ക്ഷേത്രത്തിന്റെ അകത്തെ നടയില്‍വെച്ച് കാളിയാട്ടത്തിന്റെ തിയ്യതി വിളംബരം ചെയ്തത്.
ഇന്ന് രാവിലെയാണ് കാളിയാട്ടം കുറിക്കല്‍ ചടങ്ങ് നടന്നത്. പ്രഭാത പൂജയ്ക്ക് ശേഷം ഒമ്പതുമണിയോടെ പൊറ്റമ്മല്‍ നമ്പീശനായ പൊറ്റമ്മല്‍ ഉണ്ണിക്കൃഷ്ണന്‍ നമ്പീശന്റെ കാര്‍മ്മികത്വത്തിലാണ് കളിയാട്ടം കുറിച്ചത്.
Comments