DISTRICT NEWS

കോംട്രസ്റ്റ് ഏറ്റെടുക്കാൻ ബഹുജന മാർച്ച് നടത്തി

കോംട്രസ്റ്റ് നെയ്ത്ത് കമ്പനി ഏറെറടുക്കൽ നടപടി അടിയന്തിരമായി പൂർത്തീകരിക്കണമെന്നാവശ്യപ്പെട്ട് കമ്പനിയിലെ തൊഴിലാളികൾ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ എ ഐ ടി യു സി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് കലക്ടറേറ്റിലേക്ക് ബഹുജന മാർച്ച് നടത്തി.

കമ്യൂണിസ്റ്റ് പാർട്ടി സംസ്ഥാന അസി. സെക്രട്ടറി പി പി സുനീർ ഉദ്ഘാടനം ചെയ്തു. എ ഐ ടി യു സി ജില്ല പ്രസിഡണ്ട് ഇ സി സതീശൻ അദ്ധ്യക്ഷത വഹിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറി കെ പി  രാജേന്ദ്രൻ, സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ സത്യൻ മൊകേരി, ടി വി ബാലൻ, ജില്ല സെക്രട്ടറി കെ കെ ബാലൻ മാസ്റ്റർ, എ ഐ ടി യു സി സംസ്ഥാന വൈസ് പ്രസിഡണ്ട് താവം ബാലകൃഷ്ണൻ, മഹിളാസംഘം ജില്ല സെക്രട്ടറി റീന മുണ്ടെങ്ങാട്, കിസാൻ സഭ ജില്ല സെക്രട്ടറി നാരായണക്കുപ്പ്, സുജിത് ( എ ഐ വൈ എഫ്) സി പി ഐ ജില്ല അസി. സെക്രട്ടറി അഡ്വ. പി. ഗവാസ്, അഡ്വ. സുനിൽ മോഹൻ, പി.ഭാസ്ക്കരൻ, കെ ദാമോദരൻ, സി പി സദാനന്ദൻ, എ കെ ചന്ദ്രൻ മാസ്റ്റർ, പി സ്വർണ്ണലത, എ കെ. സുജാത തുടങ്ങിയവർ അഭിവാദ്യ പ്രസംഗം നടത്തി. പി വി മാധവൻ സ്വാഗതം പറഞ്ഞു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button