മെഡിക്കൽ കോളേജ് കംഫർട്ട് സ്‌റ്റേഷൻ ലോക്ഡൗണിൽ : വലഞ്ഞ് രോഗികൾ

കോഴിക്കോട് : മെഡിക്കൽ കോളേജിനോട് അനുബന്ധിച്ചുള്ള കംഫർട്ട് സ്റ്റേഷൻ അടച്ചതോടെ ആശുപത്രിയിലെത്തുന്നവർ പ്രാഥമികാവശ്യങ്ങൾ നിറവേറ്റാനാകാതെ നട്ടംതിരിയുന്നു. കാരുണ്യ ഫാർമസിക്ക് സമീപം മലബാർ ചേംബർ ഓഫ് കോമേഴ്‌സ് ഗോൾഡൻ ജൂബിലി മെമ്മോറിയൽ കെട്ടിടത്തിലെ പണംകൊടുത്ത് ഉപയോഗിക്കുന്ന ശൗചാലയമാണ് അടച്ചത്. രോഗികളുടെ കൂട്ടിരിപ്പിനായെത്തുന്ന അറുപതിലേറെ പേർക്ക് മിതമായ വാടകയിൽ രാത്രിയിൽ കിടക്കാനുള്ള സൗകര്യവും കംഫർട്ട് സ്‌റ്റേഷനിൽ ലഭ്യമായിരുന്നു.

 

രോഗികൾ കൂടി, ശൗചാലയ സൗകര്യം കുറഞ്ഞു

 

കോവിഡ് സാഹചര്യത്തിൽ ഏപ്രിൽ നാലുവരെ കംഫർട്ട് സ്‌റ്റേഷൻ പൂട്ടിയെന്ന അറിയിപ്പാണ് കെട്ടിടത്തിൽ പതിച്ചിട്ടുള്ളത്. എന്നാൽ പിന്നീടിത് തുറക്കാനേ നടപടിയുണ്ടായില്ല. ആശുപത്രിയിലെത്തുന്ന കോവിഡ് ഇതര രോഗികളുടെ എണ്ണം വർധിച്ചതോടെ പ്രാഥമികാവശ്യങ്ങൾ നിറവേറ്റാനുള്ള സൗകര്യമെങ്കിലും ഒരുക്കണമെന്ന ആവശ്യമാണ് ഇപ്പോൾ ഉയരുന്നത്.

 

കോവിഡ് സാഹചര്യത്തിൽ ഒ.പി.സമയം രാവിലെ 10 വരെ ക്രമപ്പെടുത്തിയതോടെ ഇവിടെയുള്ള ആറോളം ശൗചാലയങ്ങൾ ഉപയോഗിക്കാവുന്ന സമയപരിധിയും കുറഞ്ഞു.

 

Comments

COMMENTS

error: Content is protected !!